
വൈക്കം ∙ ഓരുജല മത്സ്യക്കൃഷിയിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി റോസ് മേരി കുഞ്ചറിയ. സ്വന്തമായുണ്ടായിരുന്ന 5 ഏക്കറോളം സ്ഥലത്ത് 2 വർഷം മുൻപാണ് ഓരുജല മത്സ്യങ്ങളായ കരിമീൻ, പൂ മീൻ, തിരുത തുടങ്ങിയ മത്സ്യങ്ങളുടെ കൃഷി ആരംഭിച്ചത്.
ഫിഷറീസ് വകുപ്പിൽനിന്ന് നിർദേശങ്ങളും സഹകരണവും ലഭിച്ചതോടെ മികച്ച വിളവെടുക്കാൻ സാധിച്ചു.
ഇതോടെ ഫിഷറീസിന്റെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ ഫാമിൽ എത്തി വിഡിയോ ഉൾപ്പെടെ പകർത്തി മടങ്ങി. എങ്കിലും അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും മറ്റുള്ളവർക്കും ഇതു പ്രചോദനമാണെന്നും റോസ് മേരി പറഞ്ഞു. മറവൻതുരുത്ത് ചെമ്മനാകരി വാര്യംപറമ്പ് വീട്ടിൽ കുഞ്ചറിയയാണു ഭർത്താവ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]