
ഫോട്ടോ ജേണലിസം കോഴ്സ്
കോട്ടയം ∙ പ്രസ്ക്ലബ് ജേണലിസം സ്കൂളിലെ മൂന്നുമാസ ഫോട്ടോ ജേണലിസം കോഴ്സിന് അപേക്ഷിക്കാം. അടിസ്ഥാനയോഗ്യത: പ്ലസ്ടു.
അപേക്ഷാഫോമിനും വിവരങ്ങൾക്കും: 9846478093.
കോഴ്സ് കോ–ഓർഡിനേറ്റർ
കോട്ടയം∙ എംജി സർവകലാശാലയിലെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷനിൽ ഓൺലൈൻ എംഎ ഇംഗ്ലിഷ് പ്രോഗ്രാമിന്റെ കോഴ്സ് കോഓർഡിനേറ്റർ തസ്തികയിൽ ഇഡബ്ല്യുഎസ് വിഭാഗത്തിലെ ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രായപരിധി: 50.
ഇമെയിൽ:[email protected]. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജില്ലാതല ചെസ് ചാംപ്യൻഷിപ് 12ന്
കോട്ടയം ∙ ജില്ലാ ചെസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 13 വയസ്സിൽ താഴെയുള്ളവരുടെ ജില്ലാതല ചെസ് ചാംപ്യൻഷിപ് 12ന് കഞ്ഞിക്കുഴി സിഎകെ ചെസ് ഹാളിൽ നടക്കും.
പങ്കെടുക്കുന്നതിന് പേരുകൾ റജിസ്റ്റർ ചെയ്യണം. ഫോൺ: 8089525647.
പ്രീ മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം
കോട്ടയം ∙ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലും ഐടിഐ സ്ഥാപനങ്ങളിലും പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള പ്രീ മെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖേന ജില്ലാ ഫിഷറീസ് ഓഫിസിൽ നൽകണം. ഫോൺ: 0481 2566823.
സോഫ്റ്റ് ടോയ്സ് മേക്കിങ് കോഴ്സ്
കോട്ടയം ∙ ചിൽഡ്രൻസ് ലൈബ്രറിയിലെ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 29 മുതൽ ആരംഭിക്കുന്ന സോഫ്റ്റ് ടോയ്സ് മേക്കിങ് കോഴ്സിൽ ജില്ലയിലെ തൊഴിൽരഹിതരായ 18–45 വയസ്സിന് ഇടയിലുള്ള യുവതീയുവാക്കൾക്ക് സൗജന്യ പരിശീലനം നൽകും.
ബാങ്ക് വായ്പ ലഭിക്കുന്നതിന് സാങ്കേതിക സഹായവും ലഭിക്കും. താൽപര്യമുള്ളവർ റജിസ്റ്റർ ചെയ്യണം.
ഫോൺ: 0481 2303307.
കാഷ് അവാർഡ്
കോട്ടയം ∙ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിമുക്തഭടൻമാരുടെ മക്കൾക്ക് കാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച സ്റ്റേറ്റ് സിലബസിലുള്ളവർക്കും ആകെ 90 ശതമാനമോ അതിന് മുകളിലോ മാർക്ക് നേടിയ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിലുള്ളവർക്കും സർവീസ് പ്ലസ് വഴി അപേക്ഷിക്കാം.
വിവരങ്ങൾക്ക് സൈനികക്ഷേമ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0481 2371187.
വിമുക്തഭടൻമാരുടെ മക്കൾക്ക് കാഷ് അവാർഡ്
കോട്ടയം ∙ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിമുക്തഭടൻമാരുടെ മക്കൾക്ക് കാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച സ്റ്റേറ്റ് സിലബസിലുള്ളവർക്കും ആകെ 90 ശതമാനമോ അതിന് മുകളിലോ മാർക്ക് നേടിയ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിലുള്ളവർക്കും സർവീസ് പ്ലസ് വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക് സൈനികക്ഷേമ ഓഫിസുമായി ബന്ധപ്പെടണം.
ഫോൺ: 0481 2371187.
റബർത്തൈ നടീൽ: കോൾ സെന്ററിൽ വിളിക്കാം
കോട്ടയം ∙ റബർത്തൈ നടീലിനെക്കുറിച്ച് അറിയാൻ റബർ ബോർഡ് കോൾ സെന്ററിൽ വിളിക്കാം. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇന്ന് 10 മുതൽ ഒന്നുവരെ റബർ ബോർഡിലെ ഡവലപ്മെന്റ് ഓഫിസർ കെ.ചന്ദ്രലേഖ മറുപടി പറയും.
കോൾ സെന്റർ നമ്പർ: 04812576622.
പ്ലസ് വൺ കംപ്യൂട്ടർ സയൻസ് സീറ്റൊഴിവ്
വയലാ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ വിഭാഗത്തിൽ പ്ലസ് വൺ കംപ്യൂട്ടർ സയൻസ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
ഫോൺ: 9447765377,9995904790.
സോഫ്റ്റ് ടോയ്സ് മേക്കിങ് കോഴ്സ്
കോട്ടയം ∙ ചിൽഡ്രൻസ് ലൈബ്രറിയിലെ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 29 മുതൽ ആരംഭിക്കുന്ന സോഫ്റ്റ് ടോയ്സ് മേക്കിങ് കോഴ്സിൽ ജില്ലയിലെ തൊഴിൽരഹിതരായ 18–45 വയസ്സിന് ഇടയിലുള്ള യുവതീയുവാക്കൾക്ക് സൗജന്യ പരിശീലനം നൽകും. ബാങ്ക് വായ്പ ലഭിക്കുന്നതിന് സാങ്കേതിക സഹായവും ലഭിക്കും.
താൽപര്യമുള്ളവർ റജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2303307.
സീറ്റ് ഒഴിവ്
അമലഗിരി∙ ബികെ കോളജിൽ ബിരുദ, ബിരുദാനന്തര സ്വാശ്രയ വിഭാഗത്തിൽ വിവിധ കോഴ്സുകളിലേക്ക് സീറ്റ് ഒഴിവുണ്ട്.
ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ ലോജിസ്റ്റിക് മാനേജ്മെന്റ്, ബിഎസ്സി ജിയോളജി, എംഎസ്സി കെമിസ്ട്രി, എംഎസ്സി ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി എന്നീ കോഴ്സുകളിലാണ് സീറ്റ് ഒഴിവ്. ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും.
മഹാത്മാഗാന്ധി സർവകലാശാല നടത്തുന്ന ക്യാപ് റജിസ്ട്രേഷൻ വഴി അപേക്ഷ സമർപ്പിക്കാം. 7559097384, 9895658081.
കൗൺസലിങ് 11 ന്
കോട്ടയം ∙ ഗവ.
ഐടിഐ പെരുവയിൽ ജാലകം പോർട്ടലിൽ പ്രസിദ്ധീകരിച്ച 2025 അഡ്മിഷൻ റാങ്ക് ലിസ്റ്റ് പ്രകാരം കോഴ്സിനു വേണ്ടി അപേക്ഷിച്ചിട്ടുള്ളവർ 11ന് ഒൻപതിനും 11നും ഇടയിൽ യോഗ്യതകൾ തെളിയിക്കുന്ന രേഖകളും ഒറിജിനൽ ടിസിയും ഫീസും ഉൾപ്പെടെ കൗൺസലിങ്ങിന് ഹാജരാകണം. ഫോൺ: 8592055889
അപേക്ഷ ക്ഷണിച്ചു
കോട്ടയം ∙ കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയ്നിങ് ഡിവിഷൻ ഈമാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി പ്രീ പ്രൈമറി, നഴ്സറി ടീച്ചർ ട്രെയ്നിങ് കോഴ്സുകൾക്ക് ഡിഗ്രി / പ്ലസ് ടു / എസ്എസ്എൽസി യോഗ്യതയുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ഫോൺ: 7994449314. ∙ കോട്ടയം ∙ ജില്ലാ നിർമിതി കേന്ദ്രത്തിൽ ഡിസൈൻ എൻജിനീയർ തസ്തികയിലേക്ക് ആർക്കിടെക്ചർ /ആർക്കിടെക്ചർ എൻജിനീയറിങ്ങിൽ ഡിഗ്രിയും 5 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
18നകം അപേക്ഷിക്കണം. ഫോൺ: 9496325478
ഡിപ്ലോമ കോഴ്സ്
ചേർപ്പുങ്കൽ ∙ ബിവിഎം കോളജിൽ മെൽബണിലെ ബോക്സ് ഹിൽ ഇൻസ്റ്റിറ്റ്യൂട്ട് ‘കമ്യൂണിറ്റി സർവീസസ്’ എന്ന വിഷയത്തിൽ ഓൺലൈൻ ഡിപ്ലോമ കോഴ്സ് നടത്തുന്നു.
ഒരു വർഷ കോഴ്സ് വിജയിക്കുന്നവർക്ക് മെൽബൺ ബോക്സ് ഹിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിഗ്രിയും ഒപ്പം ജോലിയും നേടാം. 16 നു കോഴ്സ് ആരംഭിക്കും.
വിദേശ പഠനത്തിനും പാർട്ട് ടൈം ജോലിക്കും ആവശ്യമുള്ള ക്രമീകരണങ്ങൾ കോളജിലെ ഓവർസീസ് സ്റ്റഡി സെന്റർ നടത്തും. ഫോൺ: 7034858178, 9447776741.
ലീഗൽ അദാലത്ത് 19ന്
പാലാ ∙ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 19ന് 10 മുതൽ അദാലത്ത് നടത്തും.
പരാതികൾ 14 വരെ പാലാ കോടതി സമുച്ചയത്തിലെ ലീഗൽ സർവീസ് കമ്മിറ്റി ഓഫിസിൽ നൽകാം. ഫോൺ: 04822 216050, 9447036389.
വൈദ്യുതി മുടക്കം
തീക്കോയി ∙ തീക്കോയി പഞ്ചായത്തുപടി, സുഭിക്ഷം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ വലിയപള്ളി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. ∙കൂരോപ്പട
∙ അരീപ്പറമ്പ് സ്കൂൾ, പൊടിമറ്റം, ചാത്തൻപാറ, ചെന്നാമറ്റം, ജയാ കോഫി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
∙മണർകാട് ∙ മിൽമ, ഗുഡ് എർത്ത്, മാധവൻ പടി, ന്യൂ ഡെയ്ൽ അപ്പാർട്മെന്റ്, പനയിടവാല, തേമ്പ്രവാൽ, കൈരളി ഫോർഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും കുരിശുപള്ളി, ചെട്ടിപ്പടി, നീലാണ്ടപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. ∙മീനടം ∙ ഞണ്ടുകുളം പാലം, അമ്പലക്കവല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും ഊട്ടിക്കുളം ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 2 വരെയും വൈദ്യുതി മുടങ്ങും.
മീനടം ∙ ഞണ്ടുകുളം പാലം, അമ്പലക്കവല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും ഊട്ടിക്കുളം ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈദ്യുതി മുടങ്ങും.
വാകത്താനം ∙ കാരക്കാട്ട് കുന്ന്, നൊച്ചുമൺ, പിച്ചനാട്ടുകുളം, മണികണ്ഠപുരം, രേവതിപ്പടി, അസംപ്ഷൻ ചർച്ച് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ. പുതുപ്പള്ളി ∙ കീഴാറ്റുകുന്ന്, തച്ചുകുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]