
ഗോഫർ മരം നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരുന്തുംപാറ പാച്ചിറ താബോർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ മഹാപ്രളയത്തെ അതിജീവിച്ച നോഹയുടെ പെട്ടകം പണിതീർത്ത ഗോഫർ മരം നട്ടു പരിസ്ഥിതി സ്നേഹദിനം ആചരിച്ചു. ബൈബിളിൽ ഉൽപ്പത്തി പുസ്തകത്തിൽ മഹാപ്രളയത്തിൽ നിന്നും നോഹയേയും കുടുംബത്തേയും ജീവജാലങ്ങളേയും രക്ഷപെടുത്തിയ പെട്ടകത്തിന്റെ നിർമാണത്തിന് ഉപയോഗിച്ച ഗോഫർ മരത്തിന്റെ വംശത്തിൽ പെട്ട നിറംപല്ലി മരങ്ങൾ നട്ടാണു വ്യത്യസ്തമായി പരിസ്ഥിതി ദിനം ആചരിച്ചത്. വികാരി ഫാ.ഇട്ടി തോമസ് ചെടികൾ നട്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന വനം വകുപ്പ് കോട്ടയം സോഷ്യൽ ഫോറസ്റ്ററി വിഭാഗമാണു ഗോഫർ ചെടികൾ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വിതരണം നടത്തിയത്.
പള്ളി ട്രസ്റ്റി മാത്യു തോമസ് പണിക്കർ, സെക്രട്ടറി കെ.സി.സജി, ജോസഫ് അലക്സാണ്ടർ, സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ വി.യു.ബിനു, സിറിയക് ടി.കുര്യാക്കോസ്, ബിനു വി.ജേക്കബ്, സാം പി.സാജൻ തുടങ്ങിയവർ പങ്കെടുത്തു. യുവജന പ്രസ്ഥാനം, സൺഡേ സ്കൂൾ, സെൻ്റ്. ഡയനേഷ്യസ് ഫോറം, പാച്ചിറ സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു പരിപാടി സംഘടിപ്പിച്ചത്.