വിധി ഇരുൾ വീഴ്ത്തിയ ജീവിതത്തിൽ വിജയത്തിളക്കവുമായി ഗംഗ മോൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞിരപ്പള്ളി ∙ വിധി ഇരുൾ വീഴ്ത്തിയ ജീവിതത്തിൽ ഗംഗാ മോൾ നേടിയ വിജയത്തിന് പൊൻപ്രഭ. കൊപ്രാക്കളം കൊച്ചുപുരയ്ക്കൽ ജനീഷിന്റെയും ശാലിനിയുടെയും മകൾ ഗംഗാ മോളാണ് എസ്എസ്എൽസി പരീക്ഷയിൽ 9 വിഷയങ്ങളിൽ എ പ്ലസും ഒരു ബി പ്ലസ് ഗ്രേഡും നേടി തിളക്കമാർന്ന വിജയം നേടിയത്. മാത്തമാറ്റിക്സ് ഒഴിച്ച് ബാക്കി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
80 ശതമാനം കാഴ്ചശക്തിയില്ലാത്ത ഗംഗ ഒന്നാം ക്ലാസ് മുതൽ 7–ാം ക്ലാസ് വരെ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലും തുടർന്ന് പത്താം ക്ലാസ് വരെ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹൈസ്കൂളിലുമാണു പഠിച്ചത്. പാഠ്യേതര പ്രവർത്തനങ്ങളിൽ ഇപ്പോഴും അസീസി അന്ധവിദ്യാലയത്തിൽ സജീവമാണ്. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ കഥാപ്രസംഗത്തിനു സെക്കൻഡ് എ ഗ്രേഡും, കഥാരചനയ്ക്കു ബി ഗ്രേഡും നേടിയ ഗംഗ മോൾ എ ഗ്രേഡ് നേടിയ ദേശഭക്തി ഗാനത്തിനും സംഘ ഗാന സംഘത്തിലും അംഗമായിരുന്നു.