കാഞ്ഞിരപ്പള്ളി • ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കൂവപ്പള്ളി കൊരട്ടിപ്പറമ്പിൽ ഇർഷാദിന്റെ മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ വീടിന് വെളിയിൽ കുളിച്ചുകൊണ്ടിരിക്കെയാണു മിന്നലേറ്റത്. വീട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം സിഎംഎസ് കോളജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് മുഹമ്മദ് സെയ്ഫ്. മാതാവ്: റൈഹാനത്ത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

