
മേലമ്പാറയിൽ ടേക്ക് എ ബ്രേക്ക് പദ്ധതി യാത്രക്കാർക്കായി തുറന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഈരാറ്റുപേട്ട ∙ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തലപ്പലം പഞ്ചായത്തിലെ മേലമ്പാറയിൽ നിർമാണം പൂർത്തിയാക്കിയ ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം മാണി സി.കാപ്പൻ എംഎൽഎ നിർവഹിച്ചു. ഇതോടൊപ്പം നിർമിച്ച സംരംഭം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബർ ആർ.ശ്രീകല നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ തോമസ് നെല്ലുവേലിൽ, തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്മാരായ മേഴ്സി മാത്യു, ബിന്ദു സെബാസ്റ്റ്യൻ, ബി.അജിത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ഓമന ഗോപാലൻ, മിനി സാവിയോ, ജെറ്റോ ജോസ്, വാർഡ് മെംബർ എൽസി തോമസ്, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.പ്രേംജി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാം ഐസക് എന്നിവർ പ്രസംഗിച്ചു.