കോട്ടയം ∙ നഗരത്തെ വലയ്ക്കുന്ന പ്രധാനപ്രശ്നം ഗതാഗതക്കുരുക്കാണ്. ഈരയിൽക്കടവ് ബൈപാസും പാറേച്ചാൽ ബൈപാസും നഗരത്തിലെ ഗതാഗതത്തിന് ഒരു പരിധിവരെ ആശ്വാസമാണ്.
എന്നാൽ കോട്ടയം വഴി പോകുന്ന വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് ഇനിയും ബൈപാസുകൾ ഉണ്ടായാലേ സുഗമയാത്ര നടക്കൂ. കഞ്ഞിക്കുഴി കവലയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ഇവിടെ ബസ് ബേയും മേൽപ്പാലവും പരിഗണനയിൽ ഉണ്ട്. അതിനൊപ്പം ബൈപാസിനെക്കുറിച്ചും ചർച്ചയായിട്ടുണ്ട്.
കെകെ റോഡ് വഴി വരുന്ന വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ എത്തേണ്ട ആവശ്യമില്ലെങ്കിൽ കളത്തിപ്പടിയിൽനിന്ന് എംസി റോഡിലേക്ക് തിരിച്ചുവിടാവുന്ന വഴിയാണ് പരിഗണനയിൽ.
യാത്ര ചെയ്യുന്നവരിൽ 20 ശതമാനത്തിനു മുകളിൽ ആളുകൾക്ക് പട്ടണത്തിലേക്ക് വരേണ്ട
ആവശ്യമില്ലെങ്കിൽ അവിടെ ബൈപാസ് ആവശ്യമുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. ചരക്കു വാഹനങ്ങളിൽ 30 ശതമാനത്തിനെങ്കിലും പട്ടണത്തിൽ കയറേണ്ട
ആവശ്യമില്ലെങ്കിൽ അവിടെയും ബൈപാസ് ആവശ്യമാണ്. പ്രതിദിനം 30,000 വാഹനങ്ങളിൽ കൂടുതൽ പോകുന്നുണ്ടെങ്കിൽ അവിടെയും ബൈപാസ് വേണം.
അപകടങ്ങൾ കുറയ്ക്കാനും ഗതാഗതം സുഗമമാക്കാനും ബൈപാസ് അനിവാര്യമാണ്.
ടി. ഇളങ്കോവൻ, റിട്ട.
ഡയറക്ടർ, നാറ്റ്പാക്.
കളത്തിപ്പടി കവലയ്ക്ക് സമീപത്തു മധുരഞ്ചേരി റോഡിൽ മധുരഞ്ചേരിക്കടവിൽ പാലവും അനുബന്ധ റോഡും നിർമിച്ചാൽ മറുകരയിൽ ഇറഞ്ഞാൽ പാലത്തിനു സമീപം വന്നെത്താം. ഇവിടെ നിന്നു വട്ടമൂട് പാലം വഴി എംസി റോഡിൽ എത്താം.
ഇതാണു പ്രധാന നിർദേശം. ഈ ബൈപാസ് വന്നാൽ മണർകാട് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് മെഡിക്കൽ കോളജ് ആശുപത്രി, ഏറ്റുമാനൂർ എന്നിവിടങ്ങളിലേക്ക് ഇതുവഴി നേരെ പോകാം.
ഇതു സംബന്ധിച്ച് പഠനം നടത്തി പ്രോജക്ട് തയാറാക്കുമെന്നു കോട്ടയം നഗരസഭാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക പഠനത്തിൽ വീടുകൾ ഒഴിപ്പിക്കേണ്ടിവരില്ലെന്നാണ് കണ്ടെത്തിയത്.
മധുരഞ്ചേരിക്കടവിൽ പാലത്തിനു പുറമേ തരിശായ പാടശേഖരത്തിൽ കൂടി റോഡും നിർമിക്കണം. മണ്ണിട്ട് ഉയർത്തുന്ന റോഡ് ഇറഞ്ഞാൽ പാലത്തിനു സമീപം എത്തും.
ഇറഞ്ഞാൽ – തിരുവഞ്ചൂർ റോഡാണ് ഇത്. ഇതുവഴി വട്ടമൂട് പാലത്തിലെത്താം.
കളത്തിപ്പടി –മധുരഞ്ചേരിക്കടവ് – ഇറഞ്ഞാൽ ബൈപാസ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഞ്ഞിക്കുഴി മേഖലയിലെ കൗൺസിലർമാർ, വിജയപുരം പഞ്ചായത്ത് സമിതി എന്നിവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും പദ്ധതി തയാറാക്കുക. സംസ്ഥാന സർക്കാരിന്റെ പിന്തുണ ആവശ്യമാണ്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ പിന്തുണയോടെ പദ്ധതി യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.x
കളത്തിപ്പടി –മധുരഞ്ചേരിക്കടവ് – ഇറഞ്ഞാൽ ബൈപാസ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഞ്ഞിക്കുഴി മേഖലയിലെ കൗൺസിലർമാർ, വിജയപുരം പഞ്ചായത്ത് സമിതി എന്നിവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും പദ്ധതി തയാറാക്കുക.
സംസ്ഥാന സർക്കാരിന്റെ പിന്തുണ ആവശ്യമാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ പിന്തുണയോടെ പദ്ധതി യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
എം.പി.സന്തോഷ് കുമാർ കോട്ടയം നഗരസഭാധ്യക്ഷൻ
ബൈപാസുകൾ സൗന്ദര്യവൽക്കരിക്കും
എംസി റോഡിൽ നാട്ടകം സിമന്റ് കവലയിൽനിന്നു പടിഞ്ഞാറൻ മേഖലയിൽ എത്താൻ കഴിയുന്ന പാറേച്ചാൽ ബൈപാസ് ഇപ്പോൾ ഒട്ടേറെപ്പേർ ഉപയോഗിക്കുന്നുണ്ട്. ഈ ബൈപാസ് സൗന്ദര്യവൽക്കരിക്കാനും നടപ്പാതകൾ നവീകരിക്കാനും പദ്ധതികൾ നഗരസഭാ ബജറ്റിലുണ്ട്.
ഇരിപ്പിടങ്ങളും ഓപ്പൺ ജിം സൗകര്യവും ലക്ഷ്യമിടുന്നുണ്ട്. പൊതുജനങ്ങൾക്കായി വഴിയിടവും പൂർത്തിയാക്കും.
ഇപ്പോൾ വഴിയരികിൽ മാലിന്യം തള്ളുന്നത് ഏറി. അതു തടയുന്നതിനാണ് സൗന്ദര്യവൽക്കരണവും അനുബന്ധ പരിപാടികളും വിഭാവന ചെയ്യുന്നത്.
ഈരയിൽക്കടവ് ബൈപാസും സൗന്ദര്യവൽക്കരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

