പാലാ ∙ യുഡിഎഫിലേക്ക് പോയാൽ ജോസ് കെ. മാണിക്കെതിരെ റോഷിയെ മത്സരിപ്പിക്കുമെന്നു പിണറായി വിജയൻ ഭീഷണിപ്പെടുത്തിയതായി ഒരു മുതിർന്ന എൽഡിഎഫ് നേതാവ് തന്നോട് പറഞ്ഞിരുന്നുവെന്ന് മാണി സി.കാപ്പൻ എംഎൽഎ.
റോഷി എന്തുകൊണ്ടാണ് എൽഡിഎഫിൽ തുടരുന്നതെന്ന് അടുത്ത യുഡിഎഫ് ഭരണത്തിൽ വെളിപ്പെടും. പാലായിൽ ജോസ് കെ.മാണി വെറുതേ മഞ്ഞു കൊള്ളേണ്ട.
ഒന്നുകൂടി മത്സരിച്ചാൽ ഒന്നുകൂടി തോൽക്കും. ജോസ് കെ.മാണി യുഡിഎഫിലേക്കു പോകാനായി കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നു.
യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നു പാലായിലെ കുരിശുപള്ളി മാതാവിനു മുന്നിൽവച്ച് ജോസ് പറയട്ടെയെന്നും മാണി സി.കാപ്പന്റെ വെല്ലുവിളിച്ചു.
ജനപ്രതിനിധി നിഷ്ക്രിയമായാൽ മണ്ഡലത്തിന്റെ വികസനം സ്തംഭിക്കുമെന്നും പാലായിൽ സംഭവിച്ചത് അതാണെന്നും കാപ്പനെതിരെ ജോസ് കെ.മാണി എംപിയുടെ വിമർശനം. ഓരോ ബജറ്റിലും അനുവദിക്കുന്ന പദ്ധതികൾക്കു ഭരണാനുമതിയോ വിശദമായ എസ്റ്റിമേറ്റോ തയാറാക്കാതെ ആരെയെങ്കിലും കുറ്റം പറഞ്ഞു നടന്നാൽ മണ്ഡലത്തിൽ പദ്ധതി വരില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
കെ.എം.മാണി ജനപ്രതിനിധി ആയിരുന്ന 50 വർഷം ഇതായിരുന്നില്ല പാലായുടെ സ്ഥിതി. അദ്ദേഹം ഭരണപക്ഷത്തിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും പാലാ കേരളത്തിന്റെ വികസന മാതൃകയായിരുന്നു.
ജില്ലാ വികസന സമിതിയിൽപ്പോലും ഇപ്പോഴത്തെ എംഎൽഎ പങ്കെടുക്കാറില്ലെന്നും ജോസ് കെ. മാണി കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിനു മുൻപേ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയും പാലാ എംഎൽഎ മാണി സി.കാപ്പനും തമ്മിൽ പോരാട്ടം തുടങ്ങിയതു രാഷ്ട്രീയകൗതുകമായി.
എൽഡിഎഫ് മധ്യമേഖല ജാഥാ നയിച്ച് ജോസ് പാലായിൽ എത്തിയ ഇന്നലെയായിരുന്നു മണ്ഡല വികസനത്തിന്റെ പേരിലുള്ള വാക്പോരിന്റെയും തുടക്കം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

