കുമരകം ∙ കോട്ടയം – കുമരകം റോഡിൽ വീണ്ടും അപകടം. ഇന്നലെ ബോട്ട് ജെട്ടിക്ക് വടക്ക് 4 കാറുകൾ കൂട്ടിയിടിച്ചാണ് അപകടം . മുൻപേ പോയ സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ കാർ ബ്രേക്ക് ഇട്ടപ്പോൾ പിന്നാലെ വന്ന കാറുകൾ ഒന്നിനു പിന്നാലെ ഒന്നായി ഇടിക്കുകയായിരുന്നു.
കാറുകൾക്കു തകരാർ സംഭവിച്ചെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ബിഎസ്എൻഎൽ ഓഫിസിനു സമീപത്തെ വളവിൽ ബുധനാഴ്ച രാത്രി രോഗിയുമായി വന്ന ആംബുലൻസ് അയ്യപ്പന്മാർ സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ചു 7 പേർക്ക് പരുക്കേറ്റു. ഒരാഴ്ച മുൻപു ഈ വളവ് ഭാഗത്ത് കാർ നിയന്ത്രണം വിട്ടു സമീപത്തെ പോസ്റ്റിൽ ഇടിച്ചു.
കാറിൽ സഞ്ചരിച്ചിരുന്നവർക്കു പരുക്കേറ്റിരുന്നു. ബൈക്ക് നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ചു നേരത്തെ യുവാവ് മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
ഇത് കൂടാതെ ഒട്ടേറെ അപകടങ്ങളാണ് വളവിൽ ഉണ്ടായിരിക്കുന്നത്.
അമിത വേഗവും അപകടകാരണം
∙വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധയോടെ ഉള്ള ഡ്രൈവിങ്ങും അപകടത്തിനു കാരണമാകുന്നതായാണു പരാതി. വളവിനു ഇരു ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വളവ് ഭാഗത്ത് വരുമ്പോൾ മാത്രമേ കാണാൻ കഴിയൂ. മുന്നിലെ വാഹനം കാണുമ്പോൾ പെട്ടെന്നു വെട്ടിക്കുമ്പോൾ സമീപത്തെ പുരയിടത്തിലേക്ക് വാഹനം കയറി അപകടം സംഭവിക്കും.
അതല്ലെങ്കിൽ നേർക്കു നേർ ഇടിക്കും .
ആംബുലൻസും കാറും ഇങ്ങനെ കൂട്ടിയിടിക്കുകയായിരുന്നു. ബോട്ട് ജെട്ടി , കുമരകം ജംക്ഷൻ ഭാഗത്ത് നിന്നു വരുന്ന ബസുകൾ അമിത വേഗത്തിൽ വന്നു വളവ് തിരിഞ്ഞു പോകുന്നത് വഴിയാത്രക്കാരും സമീപത്തെ കടക്കാരും ശ്വാസം അടക്കിപ്പിടിച്ചാണു കാണുന്നത്.
വളവ് ഭാഗത്ത് വച്ച് അൽപം ശ്രദ്ധക്കുറവ് ഉണ്ടായാൽ ഉണ്ടാകുന്നത് വലിയ അപകടമായിരിക്കും . ഭാരവാഹനങ്ങളും മറ്റ് ചെറുവാഹനങ്ങളും വളവിലൂടെ പോകുന്നത് അമിത വേഗത്തിലാണെന്നാണു നാട്ടുകാരുടെ പരാതി.
വളവിൽ നികത്തിയ ഭാഗത്ത് ടാറിങ് ഇല്ല
∙ നേരത്തെ വളവ് ഭാഗത്ത് കലുങ്ക് ഉണ്ടായിരുന്നു.
കലുങ്കിന്റെ ഒരു വശത്തെ സംരക്ഷണ ഭിത്തി കളഞ്ഞു അമ്മങ്കരിയിലേക്കുള്ള റോഡ് പണിതു. മറുവശത്തെ തോട് ഭാഗം നികത്തി ഇവിടത്തെ സംരക്ഷണ ഭിത്തിയും കളഞ്ഞു.
നികത്തിയ ഭാഗം ടാറിങ് നടത്താതെ കിടക്കുന്നു. വടക്ക് നിന്ന് വരുന്ന വാഹനങ്ങൾ ടാറിങ് ഭാഗത്തു കൂടി വന്നാണു വളവ് തിരിഞ്ഞു പോകുന്നത്. മണ്ണിട്ടു നികത്തിയ ഭാഗത്ത് പലപ്പോഴും വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ടാകും .
കുമരകം റോഡിലെ അപകട
സാധ്യതയേറെയുള്ള വളവുകളിലൊന്നാണ് ഇത്. ഇവിടത്തെ വളവ് നിവർത്തി റോഡ് പണി നടത്താൻ പൊതുമരാമത്ത് തയാറായില്ലെങ്കിൽ അപകടം ഇനിയും ഉണ്ടായേക്കും. റോഡ് വികസന പദ്ധതി വരുമ്പോഴെങ്കിലും വളവ് കുറെ എങ്കിലും നിവർത്തി റോഡ് പണി നടത്താൻ പൊതുമരാമത്ത് വകുപ്പ് തയാറാകുമോ എന്നതാണു നാട്ടുകാരുടെ ചോദ്യം.
ഹംപുകൾ സ്ഥാപിക്കണം
∙വളവിനു മുൻപായി വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനു ഹംപുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നു. കൂടാതെ അപകട
വളവ് ഭാഗത്തിനു മുൻപു സൂചന ബോർഡുകൾ സ്ഥാപിക്കാനും നടപടി വേണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

