പായിപ്പാട് ∙ രാത്രിയുടെ മറവിൽ റോഡിലും സമീപത്തെ പറമ്പിലുമായി മാലിന്യം തള്ളിയതോടെ പായിപ്പാട് പഞ്ചായത്തിലെ ബൈബിൾ കോളജ് റോഡിലൂടെ നടക്കാൻ പോലും കഴിയാതായി. ഇറച്ചി – മത്സ്യ അവശിഷ്ടങ്ങളും മലമൂത്ര വിസർജനമടങ്ങിയ പാംമ്പേഴ്സും വഴി നീളെ തള്ളിയിരിക്കുകയാണ്.
റോഡിന് ഇരുവശത്തും കാട് പിടിച്ചു കിടക്കുന്ന പറമ്പിലും മാലിന്യം തള്ളിയിരിക്കുന്നു.
ഇന്നലെ മാലിന്യത്തിനിടയിൽ അനക്കം കണ്ട് നോക്കിയ നാട്ടുകാർ കണ്ടത് നായ്ക്കുഞ്ഞുങ്ങളെ ചാക്കിലാക്കി തള്ളിയതാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പഠിക്കുന്ന ബൈബിൾ കോളജും ഇവിടെയാണ്. കോളജിലേക്കും ഹോസ്റ്റലിലേക്കുമുള്ള വിദ്യാർഥികൾ മാലിന്യം ചാടിക്കടന്ന് വേണം പോകാൻ.
നൂറുകണക്കിനു കുടുംബങ്ങളും ഉപയോഗിക്കുന്ന വഴിയാണ്.
പടപ്പാട് ക്ഷേത്രത്തിലേക്കുള്ളവരും ഈ വഴിയിലൂടെ പോകുന്നുണ്ട്. വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടയാത്രക്കാരുടെ ശരീരത്തിലേക്ക് മാലിന്യം തെറിക്കും.
പാമ്പിന്റെ ശല്യവും വ്യാപകമാണ്. കഴിഞ്ഞ ദിവസം മൂർഖൻ പാമ്പിനെ കണ്ടു.
കറുകച്ചാലിൽ നിന്നു പാമ്പ് പിടുത്തക്കാരനെ എത്തിച്ചെങ്കിലും പാമ്പിനെ പിന്നീട് കണ്ടെത്താനായില്ല.
ക്യാമറ വേണം
∙മാലിന്യം തള്ളുന്നവരെ പിടികൂടാൻ ക്യാമറ സ്ഥാപിക്കണമെന്ന് നാട്ടുകാർ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടികളുണ്ടായില്ല.
പുതിയ ഭരണസമിതി ക്യാമറ സ്ഥാപിക്കുകയും മാലിന്യം പൂർണമായും നീക്കം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
മാലിന്യം തള്ളുന്നവരെ പിടികൂടി കനത്ത പിഴയീടാക്കാനുള്ള നടപടി പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണം. മാലിന്യവും ദുർഗന്ധവും കാരണം ആളുകൾക്ക് വഴി നടക്കാൻ സാധിക്കുന്നില്ല’
റോയ് പി വർഗീസ്, പ്രദേശവാസി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

