കറുകച്ചാൽ ∙ ഷാപ്പിൽ ഉടമയെ കുപ്പി ഉപയോഗിച്ച് അടിച്ചു പരുക്കേൽപ്പിച്ച കേസിൽ പത്തനാട് മുളയംവേലി കിണറ്റുങ്കൽ ബിജു തങ്കപ്പൻ (49), സഹോദരൻ ബൈജു തങ്കപ്പൻ (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ള് കുടിച്ച വകയിൽ കിട്ടാനുണ്ടായിരുന്ന പണം ഉടമ ചോദിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. 5നു രാത്രിയിലായിരുന്നു സംഭവം.
27000 രൂപയോളം വിലവരുന്ന കള്ള് നിറച്ച കുപ്പികൾ ഇവർ നശിപ്പിക്കുകയും ചെയ്തു. എസ്എച്ച്ഒ കെ.കെ.പ്രശോഭ്, എസ്ഐ സാജുലാൽ എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

