ചങ്ങനാശേരി ∙ എംസി റോഡിൽ പാലാത്ര ജംക്ഷനിൽ നിറയെ അപകടക്കെണികളാണ്. സിഗ്നലിൽ മഞ്ഞ ലൈറ്റ് തെളിയാത്തത് യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു.
പച്ച, ചുവപ്പ് ലൈറ്റുകൾ തെളിയുന്നുണ്ട്. എന്നാൽ മഞ്ഞ ലൈറ്റ് നാളുകളായി പ്രവർത്തിക്കുന്നില്ല.
കോട്ടയം, ചങ്ങനാശേരി ഭാഗത്തേക്ക് പോകുന്ന വാഹനയാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. വാഹനാപകടങ്ങൾക്കും സാധ്യതയുണ്ട്.
ജീവനക്കാരെത്തി ഇടയ്ക്ക് സിഗ്നൽ ലൈറ്റിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മൂടിയില്ലാത്ത ഓടകൾ
പാലാത്രയിൽ റോഡരികിലെ മൂടിയില്ലാത്ത ഓടകൾ അപകടക്കെണിയാണ്. രാത്രി വെളിച്ചമില്ലാത്തതിനാൽ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടും.
സൈഡ് നൽകുന്ന വാഹനങ്ങളും ഓടയിലേക്ക് പതിക്കും. സമീപത്തെ സുരക്ഷാവേലിയും വാഹനമിടിച്ച് തകർന്നു.
ഫ്രീ ലെഫ്റ്റില്ല
സിഗ്നലിൽ കോട്ടയം ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾക്ക് ബൈപാസ് റോഡിലേക്ക് പലപ്പോഴും ഫ്രീ ലെഫ്റ്റ് ലഭിക്കുന്നില്ല.
ഭാരവാഹനങ്ങൾക്ക് പകൽ സമയം ടൗണിലേക്ക് പ്രവേശനമില്ലാത്തതിനാൽ ബൈപാസ് റോഡിലൂടെയാണ് പോകുന്നത്. ഫ്രീ ലെഫ്റ്റ് തടസ്സപ്പെടുത്തി മറ്റ് വാഹനങ്ങൾ നിർത്തുന്നത് കാരണം ഭാരവാഹനങ്ങൾ സിഗ്നലിൽ കാത്ത് കിടക്കണം.
ഇത് കുരുക്കിനും കാരണമാകുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

