എരുമേലി ∙ രാസ സിന്ദൂരം ഹൈക്കോടതി നിരോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പരിശോധനാ സംഘം നടത്തിയ പരിശോധനയിൽ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 19 ചാക്ക് സിന്ദൂരം പിടികൂടി. മുംബൈയിലെ കമ്പനിയുടെ ലേബൽ ചാക്കുകളിൽ ഉണ്ട്.
50 കിലോ ചാക്കുകളാണിവ. 99 ശതമാനം കോൺ പൗഡറും ഒരു ശതമാനം ഫൂഡ് കളറുമാണെന്നാണു ലേബലിൽ പറയുന്നത്.
കഴിഞ്ഞ മാസം നിർമിച്ചതാണെന്നാണു ലേബലിൽ ഉള്ളത്. ഇത് രാസ സിന്ദൂരം ആണോ എന്ന് പരിശോധിക്കുന്നതിനു സാംപിൾ ശേഖരിച്ചു.
കണ്ടെത്തിയ സിന്ദൂരച്ചാക്കുകൾ പരിശോധനാ ഫലം വരുന്നതുവരെ സീൽ ചെയ്ത് സൂക്ഷിക്കും.
എരുമേലി ചരളയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന സിന്ദൂരമാണു ഡ്രഗ്സ് കൺട്രോൾ, മലിനീകരണ നിയന്ത്രണ ബോർഡ്, റവന്യു വകുപ്പ് തുടങ്ങിയ വിഭാഗങ്ങളുടെ പ്രത്യേക പരിശോധനാ സംഘം പിടികൂടിയത്. ഹൈക്കോടതി രാസ സിന്ദൂരം നിരോധിച്ചിട്ടും എരുമേലിയിലെ കച്ചവട
സ്ഥാപനങ്ങളിൽ വ്യാപകമായി രാസ സിന്ദൂരം വിൽക്കുന്നതായി പരാതിയുണ്ട്. തീർഥാടകർക്ക് വിൽക്കുന്നത് ജൈവ സിന്ദൂരമാണോ എന്ന് പരിശോധിക്കാൻ എരുമേലിയിൽ സൗകര്യമില്ല.
ഓക്സിജൻ പാർലറിൽ ഓക്സിജനും ആളുമില്ല
എരുമേലിയിൽ നിന്നുള്ള കാനനപാതയിൽ ആരോഗ്യ വകുപ്പിന്റെ ഓക്സിജൻ പാർലറിൽ ആളില്ലെന്ന് പരാതി.
കാനനപാത തുടങ്ങുന്ന കോയിക്കക്കാവിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിൽ ഓക്സിജൻ പാർലറിനു വേണ്ടി ഷെഡും തയാറാക്കി ബോർഡും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ ഓക്സിജൻ നൽകാൻ ജീവനക്കാരോ സൗകര്യങ്ങളോ ഇല്ലെന്നാണ് പരാതി.
കാനനപാതയിലൂടെ നടന്നുപോയ ഏതാനും തീർഥാടകർക്ക് ആരോഗ്യ പ്രശ്നം തോന്നി ഇവിടെ ആശ്രയത്തിന് എത്തിയെങ്കിലും ആളില്ലാതെ വന്നതോടെ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിലും ഈ വിവരം എത്തിച്ചിട്ടുണ്ട്. ആയിരത്തിൽ അധികം പേരാണ് ഇപ്പോൾ ഓരോ ദിവസവും കാനനപാതയിലൂടെ നടന്നുപോകുന്നത്.
തീർഥാടക വാഹനം അപകടത്തിൽപ്പെട്ടു
എരുമേലി ∙ തമിഴ്നാട്ടിൽ നിന്ന് ശബരിമല തീർഥാടനത്തിന് എത്തിയ അഞ്ചംഗ സംഘം സഞ്ചരിച്ച കാർ മറ്റന്നൂർക്കരയിൽ നിയന്ത്രണംവിട്ട് മറിഞ്ഞു.
ഇന്നലെ പുലർച്ചെയാണ് അപകടം. റോഡരുകിൽ നിന്ന വൈദ്യുതി പോസ്റ്റും തകർത്താണ് സമീപത്തേക്ക് കാർ മറിഞ്ഞത്.
ആർക്കും പരുക്കില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

