കൂട്ടിക്കൽ ∙ പ്ലാപ്പള്ളി മലമുകളിൽ ഗവ.എൽപി സ്കൂളിൽ ഒരുങ്ങിയ പോളിങ് ബൂത്തിൽ ഇന്ന് മുഴങ്ങുന്ന ഓരോ ബീപ് ശബ്ദങ്ങളും അതിജീവനത്തിന്റെ ഹൃദയതാളമാകും. പ്രളയദുരന്തത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ പ്ലാപ്പള്ളി വാർഡ് പോലെ തന്നെ കൂട്ടിക്കൽ പഞ്ചായത്തിലെ എല്ലാ വാർഡിലും പുതിയ ഒരു ചരിത്രം തന്നെയാകും പറയുക.
2015ലെ തിരഞ്ഞെടുപ്പ് കാലത്ത് കുട്ടികൾ കുറവായതിനാൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട
ഗവ.എൽപി സ്കൂൾ ഇപ്പോൾ കൂടുതൽ കുട്ടികളുമായി അതിജീവനപാതയിലാണ്. ഇതേ കഥ തന്നെയാണ് കൂട്ടിക്കലിലെ ഗ്രാമങ്ങൾക്കും പറയാനുള്ളത്.
കൂട്ടിക്കലിൽനിന്ന് 5 കിലോമീറ്റർ സഞ്ചരിക്കണം ഈ പോളിങ് സ്റ്റേഷനിൽ എത്താൻ.
സ്കൂൾ എത്തുന്നതിന് 500 മീറ്റർ മുൻപ് മൗനം പുതച്ച് വിജനമായി കിടക്കുന്ന ഒരു സ്ഥലമുണ്ട്. ഉരുൾപൊട്ടലിൽ 4 പേരുടെ ജീവൻ കവർന്ന ഈ സ്ഥലത്ത് ഇപ്പോൾ ഒരു കുരിശുപള്ളിയും പാർട്ടി ഓഫിസും മാത്രം.
പ്ലാപ്പള്ളി റോഡിൽനിന്നു താഴേക്ക് ചെറു റോഡിലൂടെ ഇറങ്ങി ചെങ്കുത്തായ കയറ്റം കയറി വളവുകൾ കടന്നുവേണം മലമുകളിലെ സ്കൂളിൽ എത്താൻ. ഇവിടെ 456 വോട്ടർമാരാണ് ഉള്ളത്.
പ്രളയത്തെത്തുടർന്ന് ഇവിടെനിന്നു പലരും താമസം മാറിയെങ്കിലും വോട്ട് ഇവിടെത്തന്നെയാണ്.
അവരെല്ലാം വോട്ടുകൾ ചെയ്യാൻ എത്തുമെന്നാണ് പ്രതീക്ഷ. ഒരുമയുടെ രാഷ്ട്രീയം പറയുന്ന ഇവിടെ കാഴ്ചകൾ പോലെ തന്നെ തിരഞ്ഞെടുപ്പ് കാലാവസ്ഥയും ശാന്തം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

