കോട്ടയം ∙ സർവം സജ്ജം. വോട്ടിങ് യന്ത്രങ്ങൾ ബൂത്തുകളിലെത്തി.
ഇന്നു തിരഞ്ഞെടുപ്പ്. വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂർത്തിയായി.
11 ബ്ലോക്ക് പഞ്ചായത്തുകളിലും 6 നഗരസഭകളിലും സജ്ജമാക്കിയ 17 സ്വീകരണ, വിതരണകേന്ദ്രങ്ങളിൽനിന്നാണ് ജില്ലയിലെ 1,925 ബൂത്തുകളിലേക്കുള്ള സാമഗ്രികൾ വിതരണം ചെയ്തത്.
റിട്ടേണിങ് ഓഫിസർമാരുടെ നേതൃത്വത്തിൽ കൗണ്ടറുകൾ ക്രമീകരിച്ചായിരുന്നു വിതരണം. പ്രിസൈഡിങ് ഓഫിസർമാരും ടീം അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങിയ സാമഗ്രികൾ ചെക്ക് ലിസ്റ്റ് വച്ച് പരിശോധിച്ച് ഉറപ്പുവരുത്തി. തുടർന്ന് പ്രത്യേകമായി ഏർപ്പെടുത്തിയ വാഹനങ്ങളിൽ ഉദ്യോഗസ്ഥരെ പോളിങ് ബൂത്തുകളിലെത്തിച്ചു.
ബസുകൾ ഉൾപ്പെടെ 724 വാഹനങ്ങൾ ഇതിനായി ഏർപ്പെടുത്തിയിരുന്നു.
പെൻസിൽ, പേന, പേപ്പർ, നൂൽ, മെഴുക്, പശ, മെഴുകുതിരി, തീപ്പെട്ടി തുടങ്ങി പോളിങ് ബൂത്തുകളിൽ ആവശ്യമുള്ള 28 സ്റ്റേഷനറി ഇനങ്ങൾ പ്രത്യേകം കവറിലാക്കിയാണു നൽകിയത്. വോട്ടർ പട്ടികയുടെ പകർപ്പ്, സീലുകൾ, ഫോറങ്ങൾ, കവറുകൾ, ടെൻഡർ വോട്ടിനുള്ള ബാലറ്റുകൾ തുടങ്ങിയവയും വിതരണം ചെയ്തു.
ഇന്നു രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. 6 വരെ വരി നിൽക്കുന്നവർക്കു ടോക്കൺ നൽകി വോട്ട് ചെയ്യുന്നതിനു സൗകര്യമേർപ്പെടുത്തും.
വോട്ടെടുപ്പിനു ശേഷം ഇന്നു വൈകിട്ടു സ്വീകരണ കേന്ദ്രങ്ങളിൽ എത്തിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമുകളിലേക്കു മാറ്റും.
വിതരണ കേന്ദ്രങ്ങൾ തന്നെയാണു സ്വീകരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത്. ഇതേ കേന്ദ്രങ്ങളിൽതന്നെയാണ് 13നു വോട്ടെണ്ണൽ.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള തപാൽ വോട്ടുകൾ ജില്ലാ പഞ്ചായത്ത് ഹാളിൽ എണ്ണും.
ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ ജില്ലയിലെ 89 തദ്ദേശ സ്ഥാപനങ്ങളിലെ 1,611 നിയോജകമണ്ഡലങ്ങളിൽ മത്സരിക്കുന്ന 5,281 സ്ഥാനാർഥികളുടെ വിധി 16.41 ലക്ഷം പേർ ഇന്നു കുറിക്കും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

