വെച്ചൂർ ∙ വൈക്കം-വെച്ചൂർ റോഡിലെ പ്രധാന ജംക്ഷനായ ഇടയാഴത്തും ബണ്ട് റോഡിലും ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്നു. റോഡിന് വീതിയില്ലാത്തതാണ് കാരണം. ദേശീയപാതയുടെ പണികൾ നടക്കുന്നതിനാൽ ഗ്യാസ് ലോറികളും ടാങ്കറുകളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.
ഇടയില്ലാതെ ഇടയാഴം
ഇടയാഴം ജംക്ഷനിൽ ചൊവ്വാഴ്ച രാവിലെ 11ന് ടാങ്കർ ലോറിയുടെ മുന്നിൽ നിന്ന് വയോധിക തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ജംക്ഷനിൽ അപകടങ്ങൾ ദിനംപ്രതി വർധിക്കുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. അനധികൃത പാർക്കിങ്ങും അപകടത്തിന് കാരണമാകുന്നു.
ഹോംഗാർഡിനെ നിയമിച്ചിട്ടുണ്ടെങ്കിലും കല്ലറ, വൈക്കം, വെച്ചൂർ ഭാഗങ്ങളിൽനിന്ന് രാവിലെയും വൈകിട്ടും ഒട്ടേറെ വാഹനങ്ങൾ ഒരേ സമയം എത്തുമ്പോൾ ഫലപ്രദമായി നിയന്ത്രിക്കാനാകുന്നില്ല.
ബണ്ട് റോഡിലും സ്ഥിതി ഗുരുതരം
കുമരകം, ചേർത്തല, വൈക്കം ഭാഗങ്ങളിൽനിന്ന് എത്തുന്ന വാഹനങ്ങൾ സംഗമിക്കുന്ന ബണ്ട് റോഡിൽ ഗതാഗതക്കുരുക്കും അപകടങ്ങളും കൂടുകയാണ്. ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം പോലുമില്ല.
കുമരകം ഭാഗത്തേക്ക് പോകേണ്ടവർക്ക് ഇരുമ്പു തൂണിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടായിരുന്നത് മാസങ്ങൾക്ക് മുൻപ് സാമൂഹിക വിരുദ്ധർ പൊളിച്ചു നീക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]