കുമരകം ∙ ഈ മാസം 23ന് രാഷ്ട്രപതി ദ്രൗപദി മുർമു കടന്നു പോകേണ്ട പാതയുടെ ഇപ്പോഴത്തെ അവസ്ഥ അതി ദയനീയം.
പൈപ്പ് പൊട്ടി വെള്ളവും മാലിന്യവുമായി ചേർന്ന് റോഡിന്റെ ഒരു വശത്തു കൂടി ഒഴുകുന്നു. കുമരകം റോഡിലെ പള്ളിച്ചിറയ്ക്കു സമീപമാണിത്.
ചീപ്പുങ്കൽ പാലം മുതൽ കൈപ്പുഴ മുട്ട് വരെയുള്ള റോഡിന്റെ ഭാഗത്ത് ചാക്കു കണക്കിനാണ് മാലിന്യം തള്ളുന്നത്. ശുചിമുറി മാലിന്യങ്ങളും ഇതിലുണ്ട് .
23നാണ് രാഷ്ട്രപതി ദ്രൗപദി മുർമു കുമരകത്ത് എത്തുന്നത്.
പാലായിലെ ചടങ്ങിനു ശേഷം കോട്ടയം വരെ ഹെലികോപ്റ്ററിൽ എത്തിയ ശേഷം കാർ മാർഗമാണ് രാഷ്ട്രപതി കുമരകത്തേക്ക് വരുന്നത്. കുമരകം 4 പഞ്ചായത്തുകളുടെയും 3 പൊലീസ് സ്റ്റേഷനുകളുടെയും പരിധിയിലാണ്.
ഇല്ലിക്കൽ മുതൽ രണ്ടാം കലുങ്ക് വരെ തിരുവാർപ്പ് പഞ്ചായത്താണ്. രണ്ടാംകലുങ്ക് മുതൽ കവണാറ്റിൻകര പാലം വരെ കുമരകം പഞ്ചായത്ത്.
കവണാറ്റിൻകര മുതൽ ചീപ്പുങ്കൽ വരെ അയ്മനം. ചീപ്പുങ്കൽ മുതൽ കൈപ്പുഴമുട്ട് ആർപ്പൂക്കര പഞ്ചായത്തും.
ഇല്ലിക്കൽ പാലം മുതൽ കവണാറ്റിൻകര കുമരകം പൊലീസ് സ്റ്റേഷൻ പരിധിയാണ്. കവണാറ്റിൻകര– ചീപ്പുങ്കൽ പാലം കോട്ടയം വെസ്റ്റിന്റെ കീഴിലും ചീപ്പുങ്കൽ–കൈപ്പുഴമുട്ട് ഭാഗം ഗാന്ധിനഗർ സ്റ്റേഷന്റെ കീഴിലും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]