പാലാ ∙ കൺസഷനുമായി ബന്ധപ്പെട്ട തർക്കം വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിലുള്ള സംഘട്ടനത്തിൽ കലാശിച്ചു.
ഇന്നലെ വൈകിട്ട് 6നു കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലാണു സംഭവം.നാട്ടകം ഗവ. കോളജ് വിദ്യാർഥിനിക്കു കോട്ടയം-പാലാ-ഇൗരാറ്റുപേട്ട
റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കൺസഷൻ നൽകാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബസ് ജീവനക്കാരുമായി തർക്കമുണ്ടായിരുന്നു.
ഇതു ചോദ്യം ചെയ്ത വിദ്യാർഥികളെ ബസ് ജീവനക്കാർ മർദിച്ചെന്നാരോപിച്ച് എസ്എഫ്ഐ കൊട്ടാരമറ്റം സ്റ്റാൻഡിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തുന്നതിനിടെയാണു സംഭവം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചൻ ജോർജ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ജീവനക്കാരനെ പ്രവർത്തകർ മർദിക്കുകയായിരുന്നു.
ഇൗ സമയം പൊലീസും സ്ഥലത്തുണ്ടായിരുന്നു. വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ അടിപിടി രൂക്ഷമായതോടെ കൂടുതൽ പൊലീസെത്തിയാണു സംഘർഷം നിയന്ത്രിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]