വൈദ്യുതിമുടങ്ങും
തെങ്ങണ ∙ വലിയകുളം, ആൻസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും കുരിശുംമൂട് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
അടുക്കളത്തോട്ട പരിപാലനം:പരിശീലനം 16ന്
കോട്ടയം∙ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ അടുക്കളത്തോട്ട പരിപാലനത്തിൽ പരിശീലനം നൽകുന്നു.
കോടിമത പള്ളിപ്പുറത്തുകാവ് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ഹാളിൽ 16ന് 10 മണിക്കാണു ക്ലാസ്. റജിസ്ട്രേഷൻ ഫീസുണ്ട്.
പങ്കെടുക്കുന്നവർക്കു മണ്ണിര കംപോസ്റ്റ്, വേപ്പ് അധിഷ്ഠിത കീടനാശിനി, പച്ചക്കറി വിത്ത് എന്നിവ നൽകും. കൂടുതൽ വിവരങ്ങൾക്ക് 0481 2534709.
റബർ വിളവെടുപ്പ് പരിശീലനം
കോട്ടയം ∙ റബർ ബോർഡിന്റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് (എൻഐആർടി) റബറിന്റെ ശാസ്ത്രീയമായ വിളവെടുപ്പിലുള്ള പരിശീലനം 21നും 22നും നടത്തും.
വിളവെടുപ്പ്, വിവിധയിനം ടാപ്പിങ് കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ് രീതികൾ, യന്ത്രവത്കൃത ടാപ്പിങ്, നിയന്ത്രിത കമഴ്ത്തിവെട്ട്, ഇടവേള കൂടിയ ടാപ്പിങ്, ഉത്തേജക ഔഷധപ്രയോഗം എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 9495928077.
സ്നേഹ സംഗമം 11ന്
കോട്ടയം∙ സഹകരണ പരിശീലന കേന്ദ്രം 2005-06 ബാച്ച് അധ്യാപക, അനധ്യാപക, പൂർവ വിദ്യാർഥി സ്നേഹ സംഗമം 2025 11ന് 10ന് റെയിൽവേ സ്റ്റേഷന് സമീപമുള്ള മാലി ഇന്റർനാഷൽ ഹോട്ടലിൽ നടത്തും.
സഹകരണ അസിസ്റ്റന്റ് റജിസ്ട്രാർ കെ.പി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി.എൻ.മോഹനൻ അധ്യക്ഷനാവും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]