കുറവിലങ്ങാട് ∙ ബിഹാർ സ്വദേശിയായ ലോട്ടറി വിൽപനക്കാരിയിൽ നിന്നു 30 ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തു. കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ഇന്നലെ രാവിലെയാണ് സംഭവം. തട്ടിയെടുത്ത യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിടികിട്ടിയില്ല.
ബിഹാർ സ്വദേശി അസ്മിൻ (24) തന്റെ നാലുവയസ്സുള്ള മകൻ വയത്ത് ഹുസൈനൊപ്പമാണ് എംസി റോഡരികത്തും പഞ്ചായത്ത് ബസ് സ്റ്റാൻഡിലും ലോട്ടറി ടിക്കറ്റുകൾ വിൽക്കുന്നത്. ഇന്നലെ രാവിലെ സ്റ്റാൻഡിൽ വിൽപന നടത്തുന്നതിനിടെ ലോട്ടറി എടുക്കാൻ എത്തിയ യുവാവ് അസ്മിന്റെ കയ്യിലുണ്ടായിരുന്ന ടിക്കറ്റുകളെല്ലാം നമ്പർ പരിശോധിക്കാനായി വാങ്ങി.
രണ്ടു ടിക്കറ്റുകളുടെ പണം നൽകിയ ശേഷം ബാക്കി ടിക്കറ്റുകൾ തിരികെ നൽകി.
തിരികെ ലഭിച്ച ടിക്കറ്റുകൾ അസ്മിൻ എണ്ണി നോക്കിയപ്പോഴാണ് 30 എണ്ണം മോഷണം പോയതായി വ്യക്തമായത്. 50 രൂപ വീതം വിലയുള്ള 120 ടിക്കറ്റുകളാണ് അസ്മിൻ ലോട്ടറി മൊത്ത വ്യാപാര സ്ഥാപനത്തിൽ നിന്നു വാങ്ങിയത്.
ടിക്കറ്റുകൾ മോഷണം പോയതോടെ പൊട്ടിക്കരഞ്ഞ അസ്മിനെ സഹായിക്കാൻ നാട്ടുകാരും വ്യാപാരികളും എത്തി. ഉടൻ തന്നെ കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ സാധിച്ചില്ല. ഒരു മാസം മുൻപാണ് അസ്മിൻ കേരളത്തിൽ എത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]