കുമരകം ∙ കായലോരത്തെ നാലുപങ്ക് ബോട്ട് ടെർമിനൽ വീണ്ടുമൊരു ഒരുക്കത്തിൽ. ഉദ്ഘാടനം കഴിഞ്ഞ് 5 വർഷം ആകാറായിട്ടും പ്രവർത്തനം തുടങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണു വീണ്ടും ഒരു ഒരുക്കം നടത്തി പ്രവർത്തനം തുടങ്ങാനുള്ള നീക്കം.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിഡിയോ കോൺഫറൻസിലൂടെ ബോട്ട് ടെർമിനലിന്റെ ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനം നടന്നതല്ലാതെ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിരുന്നില്ല.
അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപോ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപോ നവീകരണം പൂർത്തിയാക്കി ടെർമിനലിന്റെ പ്രവർത്തനം തുടങ്ങാനാണ് പഞ്ചായത്തിന്റെ നീക്കം.
5 ലക്ഷം രൂപ ചെലവഴിച്ച ആദ്യഘട്ട നവീകരണ പ്രവർത്തനമാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്.
രണ്ടാം ഘട്ടമായി ശുചിമുറി സൗകര്യം, മൂന്നാം ഘട്ടമായി ടെർമിനൽ ഭാഗത്തെ പോള നീക്കൽ എന്നിവയാണ് നടത്തുക. ആദ്യഘട്ട
പദ്ധതിയിൽ കവാടം നിർമാണം, ടെർമിനൽ ഭാഗത്ത് ഇരിപ്പിടം നിർമാണം എന്നിവയാണ് നടക്കുന്നത്. ടൂറിസം വകുപ്പ് പണിത ടെർമിനൽ പഞ്ചായത്തിനു കൈമാറിയിരുന്നു.
ടെർമിനലിന്റെ നവീകരണത്തിനു കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും ഫലം കണ്ടില്ല. 3.8 കോടി രൂപ ചെലവഴിച്ച നിർമിച്ച പദ്ധതിയാണ് ഇത്രയും വർഷമായി പ്രയോജനപ്പെടാതെ കിടക്കുന്നത്.
40 ഹൗസ് ബോട്ടുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യത്തോടെയാണു ടെർമിനൽ നിർമിച്ചത്.
ഇവിടെ നിന്ന് വിനോദ സഞ്ചാരികളെ കായൽ യാത്രയ്ക്ക് കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇതുവരെ ഒരു ഹൗസ് ബോട്ട് പോലും ഇവിടെ അടുത്തിട്ടില്ല.
കായലോരമായ ഇവിടെ വിനോദ സഞ്ചാരികൾക്കായി മറ്റു പദ്ധതികളും ആവിഷ്കരിക്കാൻ കഴിയും. കായൽ ഭംഗിയും സൂര്യാസ്തമയവും ആസ്വദിക്കാൻ പറ്റിയ സ്ഥലം എന്ന നിലയിലും വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഇടമാണിത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]