
കോട്ടയം ∙ മലയാള മനോരമ ‘സമ്പാദ്യം’ മാസികയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സൗജന്യ നിക്ഷേപക ബോധവൽക്കരണ പരമ്പരയിലെ 50–ാം സെമിനാർ കോട്ടയം കെപിഎസ് മേനോൻ ഹാളിൽ 13നു വൈകിട്ട് 3.30നു നടക്കും. കോട്ടയം പബ്ലിക് ലൈബ്രറി, പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ റെലിഗർ (ആർ – ഫിൻമാർട്ട്) എന്നിവയുമായി സഹകരിച്ച്, ഐസിഐസിഐ മ്യൂച്വൽ ഫണ്ടുമായി ചേർന്നാണു സെമിനാർ നടത്തുന്നത്.
പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിക്കും. ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് കേരള റീജനൽ ഹെഡ് വിജയകുമാർ പിള്ള മുഖ്യപ്രഭാഷണം നടത്തും.
റെലിഗർ (ആർ – ഫിൻമാർട്ട്) പ്രതിനിധി മനോജ് ഡി.ശങ്കർ ആണു പ്രോഗ്രാം കോഓർഡിനേറ്റർ.ഓഹരി – മ്യൂച്വൽ ഫണ്ട് നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം നേടാം, കെവൈസി പുതുക്കൽ തുടങ്ങി നിക്ഷേപകരുടെ സംശയങ്ങൾക്കെല്ലാം ക്യാംപിൽ മറുപടി ലഭിക്കും.
സെമിനാറിൽ പങ്കെടുക്കുന്ന 100 പേർക്കു സമ്പാദ്യം മാസിക ഒരു വർഷത്തേക്കു ലഭിക്കും. സെമിനാറിനോടനുബന്ധിച്ചു നടത്തുന്ന ക്വിസിലെ വിജയികൾക്ക് മനോരമ ഇയർ ബുക്കും റെലിഗറിന്റെ (ആർ – ഫിൻമാർട്ട്) സമ്മാനങ്ങളും ലഭിക്കും.
സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കാനും സൗകര്യം. വിവരങ്ങൾക്ക്: 9995499471, 9995451114.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]