
പുളിക്കൽകവല ∙ ഏതു നിമിഷവും തകർന്നു വീഴാവുന്ന 60 വർഷം പഴക്കമുള്ള ശുദ്ധ ജലസംഭരണിയെ ഭയന്ന് നാട്. വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയോട് ചേർന്നുള്ള ജലഅതോറിറ്റിയുടെ ജല സംഭരണിയെ നാട്ടുകാർ വിശേഷിപ്പിക്കുന്നത് ടൈം ബോംബ് എന്നാണ്.
ഏതു നിമിഷവും ഇതു തകരുമെന്നാണ് അവരുടെ ആശങ്ക. അപകട
ഭീഷണിയിലായ സംഭരണി പള്ളിയുടെ സമീപത്തുനിന്നു പൊളിച്ചു മാറ്റുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. കാലപ്പഴക്കം മൂലം സംഭരണിയുടെ കോൺക്രീറ്റ് ഇളകി തൂണുകളിലെ ഇരുമ്പുകമ്പികൾ പുറത്തുകാണും വിധമായി.
സംഭരണിയിൽ ജലം സംഭരിക്കാൻ കഴിയില്ലെന്ന് അധികൃതർ
പള്ളി ഭരണ സമിതിയുടെ പരാതിയെ തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ ജലഅതോറിറ്റി എൻജിനീയർമാർ സംഭരണിയുടെ ശേഷി നഷ്ടപ്പെട്ടതായി സാക്ഷ്യപ്പെടുത്തുന്നു.
അതിനാൽ ജലം സംഭരിക്കാൻ കഴിയില്ല.വാഴൂർ സെന്റ് പോൾസ് സ്കൂൾ, പുളിക്കൽകവലയിലെ വ്യാപാര സ്ഥാപനങ്ങൾ, പൊതു ഇടങ്ങളിലെ ടാപ്പുകൾ തുടങ്ങിയവയാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. സംഭരണം സാധ്യമല്ലാത്തതിനാൽ സംഭരണിയിലേക്കു വെള്ളം എത്തുമ്പോൾത്തന്നെ വിതരണം ചെയ്യും.
സ്ഥിരമായ ഓപ്പറേറ്ററില്ല.
ജലമുണ്ട്, പക്ഷേ…
സംഭരണിയിലെ ജലം ഉപയോഗശൂന്യമാണെന്ന് ഉപഭോക്താക്കൾ പരാതി പറയുന്നു. സംഭരണി വൃത്തിയാക്കിയിട്ട് വർഷങ്ങളായി.
ടാങ്കിനുള്ളിൽ ചെളിയടിഞ്ഞ് ജലത്തിനു നിറവ്യത്യാസം കണ്ടതിനാൽ പലരും ഉപയോഗം നിർത്തിയതായി പള്ളി മാനേജിങ് കമ്മിറ്റിയംഗം ജോയ് വർഗീസ് കൊണ്ടോടിക്കൽ പറയുന്നു. പള്ളിയോടും സൺഡേ സ്കൂൾ കെട്ടിടത്തോടും ചേർന്ന് സംഭരണി സ്ഥിതി ചെയ്യുന്നതിനാൽ ആശങ്കയിലാണ് ഇടവകാംഗങ്ങളും നാടും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]