
മരങ്ങാട്ടുപിള്ളി∙ കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തിയ മരങ്ങാട്ടുപിള്ളി ഗവ ആശുപത്രിയിൽ പുതിയ മന്ദിരം നിർമിച്ചു നാടിനു സമർപ്പിച്ചിട്ടു 5 വർഷമായി. 5 കോടി മുടക്കി രണ്ടു നില കെട്ടിടം നിർമിച്ചു പ്രവർത്തനം ആരംഭിച്ചെങ്കിലും ആശുപത്രിയിൽ ഇതുവരെ കിടത്തി ചികിത്സ ആരംഭിച്ചിട്ടില്ല.
വർഷങ്ങൾ പഴക്കമുണ്ടായിരുന്ന പഴയ കെട്ടിടത്തിൽ കിടത്തി ചികിത്സ ഉൾപ്പെടെ സൗകര്യങ്ങൾ ഉണ്ടായിരുന്നു. പക്ഷേ പുതിയ മന്ദിരത്തിൽ രാവിലെ മുതൽ വൈകിട്ട് വരെ ഡോക്ടർ സേവനം മാത്രം.
∙നിലവിൽ ഉച്ചവരെ രണ്ടു ഡോക്ടർമാരും ഉച്ചകഴിഞ്ഞു ഒരു ഡോക്ടറും ഉണ്ട്.
രാത്രി സേവനം ലഭ്യമല്ല. കിടത്തി ചികിത്സ ഇല്ലാത്തതിനാൽ വൈകിട്ട് ആശുപത്രി അടച്ചുപൂട്ടും.
∙കിടത്തി ചികിത്സയ്ക്കു രണ്ടാം നിലയിൽ സൗകര്യമുണ്ട്. പക്ഷേ ലിഫ്റ്റ്,റംപ് എന്നിവ ഇല്ല.
നഴ്സുമാരുടെ എണ്ണം കുറവെന്നും പരാതി. ∙ പുതിയ മന്ദിരം 2020ലാണ് നാടിനു സമർപ്പിച്ചത്.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്തു.
∙ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ചു മാറ്റി. പുതിയ മന്ദിരത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനു രണ്ടര കോടി രൂപയുടെ പദ്ധതി നടപ്പാക്കും.
ആശുപത്രി കെട്ടിടത്തിന്റെ മുൻഭാഗത്തു മുറികൾ,റാംപ്,ലിഫ്റ്റ് എന്നിവ നിർമിക്കും. ഇതിനായി പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചു.
താമസിയാതെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കും.നിർമാണം പൂർത്തിയാകുമ്പോൾ രണ്ടാം നിലയിൽ കിടത്തി ചികിത്സയ്ക്കു സൗകര്യം ഒരുങ്ങും.
∙കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്കു റോഡ് ഉണ്ട്. കോഴാ–പാലാ റോഡിൽ നിന്ന് കുത്തനെയുള്ള കയറ്റമാണ്..
ആശുപത്രി ജംക്ഷനിൽ ടൈലുകൾ വിരിച്ചിട്ടുണ്ട്. എന്നാൽ സുരക്ഷിതമായി റോഡ് കടക്കാൻ സീബ്ര ലൈനുകൾ ഇല്ല.ഈ ഭാഗത്തു വഴിയുടെ വീതി കുറവാണ്.
ആശുപത്രി റോഡിൽ നിന്നു പ്രധാന പാതയിലേക്കു പ്രവേശിക്കുന്ന വാഹനങ്ങൾക്കു ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കൃത്യമായി കാണുന്നതിനു സാധിക്കില്ല. ഇതു പലപ്പോഴും അപകടത്തിനു കാരണമാകുന്നു. കോഴാ–പാലാ റോഡിനു വീതി വർധിപ്പിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.
പക്ഷേ വികസനം നടപ്പാകുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]