
ചങ്ങനാശേരി ∙ മാലിന്യസംസ്കരണത്തിൽ ചങ്ങനാശേരി നഗരസഭയുടെ സ്വപ്ന പദ്ധതിക്ക് ലോക ബാങ്കിന്റെ അംഗീകാരം. ജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിന് അത്യാധുനിക സിഎൻജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) പ്ലാന്റ് നിർമിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. കേരളത്തിൽ ആദ്യമായാണ് മാലിന്യസംസ്കരണത്തിന് ഒരു നഗരസഭ സിഎൻജി പ്ലാന്റ് നിർമിക്കുന്നത്.
23 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സർക്കാർ അംഗീകൃത കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് (കെഎസ്ഡബ്ല്യുഎംപി) സമർപ്പിച്ച 23 കോടി രൂപയുടെ എസ്റ്റിമേറ്റ് ലോകബാങ്ക് അംഗീകരിച്ചു. സംസ്ഥാന സർക്കാർ, ലോക ബാങ്ക്, കെഎസ്ഡബ്ല്യുഎംപി എന്നിവയുടെ സഹകരണത്തോടെയാണ് നഗരസഭ പദ്ധതി പൂർത്തിയാക്കുന്നത്. നഗരസഭാ പരിധിയിലെ വീടുകളിലെയും ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ജൈവ മാലിന്യങ്ങളാണ് സിഎൻജി പ്ലാന്റിലേക്ക് ശേഖരിക്കുക.
പ്രത്യേകം തയാറാക്കിയ വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓരോ ദിവസത്തെയും മാലിന്യം സംസ്കരിച്ച് മാറ്റും.
വർഷം 5 കോടി രൂപ വരുമാനം
പ്ലാന്റിൽ നിന്നു ഉൽപാദിപ്പിക്കുന്ന സിഎൻജി വാഹനങ്ങൾക്കുള്ള ഇന്ധനമാക്കി മാറ്റും.
കിലോയ്ക്ക് 65 രൂപ നിരക്കിൽ സിഎൻജി വിതരണം ചെയ്യാമെന്നാണ് കണക്കാക്കുന്നത്. ഇത്തരത്തിൽ ഒരു വർഷം 4 കോടി 95 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന് കരുതുന്നു.
മാലിന്യത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന വളത്തിന്റെ വിൽപന വഴിയും അധിക വരുമാനം ലക്ഷ്യമിടുന്നു. മാലിന്യ ശേഖരണത്തിനും പ്ലാന്റിലെ പ്രവർത്തനങ്ങൾക്കുമായി ആളുകളെ തിരഞ്ഞെടുക്കുന്നതിലൂടെ തൊഴിൽ സാധ്യതയും തുറക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]