കോട്ടയം∙ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം സൈക്ലിങ് ക്ലബ് സംഘടിപ്പിച്ച സൈക്ലിങ് റൂട്ട് മാർച്ച് ദേശീയ മാസ്റ്റേഴ്സ് മാരത്തോൺ കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറിൽ ചാംപ്യൻ ഹരി ഫ്ലാഗ് ഓഫ് ചെയ്തു.
കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സൈക്ലിസ്റ്റുകൾ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളിലേക്ക് ഒരുമിച്ച് സൈക്കിൾ യാത്ര നടത്തി. ഓരോ കേന്ദ്രങ്ങളിലും സൈക്ലിസ്റ്റുകൾ അവരവരുടെ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം അടുത്ത പോളിങ് സ്റ്റേഷനുകളിലേക്ക് യാത്ര തുടർന്നു.
യാത്രക്കിടയിൽ ജനങ്ങളുമായി സംവദിച്ച് ജനാധിപത്യത്തിന്റെ പ്രാധാന്യം, ഉത്തരവാദിത്തമുള്ള പൗരത്വം, വോട്ടിന്റെ വില എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്തി.
കോട്ടയം സൈക്ലിങ് ക്ലബ് പ്രസിഡന്റ് ചെറിയാൻ വർഗീസ്, പ്രോഗ്രാം കോ ഓർഡിനേറ്റർ അബു തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കോട്ടയം, കടുത്തുരുത്തി, ഏറ്റുമാനൂർ, പാലാ, പുതുപ്പള്ളി എന്നീ മണ്ഡലങ്ങളിലെ വിവിധ പോളിങ് സ്റ്റേഷനുകളിലൂടെയാണ് അംഗങ്ങൾ സഞ്ചരിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

