കോട്ടയം∙ റബർ ബോർഡ് ഉദ്യോഗസ്ഥർ താമസിക്കുന്ന പുതുപ്പള്ളിയിലെ ആളില്ലാത്ത ക്വാർട്ടേഴ്സ് കുത്തിത്തുറന്ന് 73 പവൻ സ്വർണം കവർന്നിട്ട് 20 ദിവസം. സിസിടിവി ദൃശ്യങ്ങളോ മറ്റു തെളിവുകളോ ദൃക്സാക്ഷികളോ ഇല്ലാത്ത കേസിൽ ഇപ്പോഴും ഇരുട്ടിൽതപ്പുകയാണ് പൊലീസ്.
സമാനമാതൃകയിൽ തൃശൂരിൽ നടന്ന മോഷണത്തിന് പിന്നാലെ പോയി നോക്കിയെങ്കിലും പ്രതികളിലേക്ക് എത്താനായില്ല. കഴിഞ്ഞ ഓഗസ്റ്റിൽ മാങ്ങാനം പാം മെഡോസ് വില്ലയിൽ നിന്ന് 50 പവൻ സ്വർണം കവർന്ന കേസിലെ മുഖ്യപ്രതി മധ്യപ്രദേശിലെ ഥാർ ജില്ലയിലെ ജംദാ ഗ്രാമത്തിലെ ബുരു സജ്ജൻ ഈയിടെ ജാമ്യത്തിൽ ഇറങ്ങിയിരുന്നു.
ഇയാൾ പ്രതിയായ കേസ് ഈ ആഴ്ച കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പരിഗണിക്കുന്നുണ്ട്.
ബുരു സജജ്ൻ കോടതിയിൽ എത്തുന്നതും കാത്തിരിക്കുകയാണ് പൊലീസ്. ഇയാളുടെ നേതൃത്വത്തിലോ അറിവിലോ ഉള്ള ഉത്തരേന്ത്യൻ സംഘമാകാം മോഷണത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
രണ്ട് മോഷണ സംഭവങ്ങളിലെയും സമാനതയാണ് ബുരു സജജ്നിലേക്ക് പൊലീസിനെ എത്തിക്കുന്നത്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ പൊലീസ് റബർ ബോർഡ് ക്വാർട്ടേഴ്സുകളിലെത്തി പലതവണ മൊഴികൾ രേഖപ്പെടുത്തി.
സംസ്ഥാനത്ത് അടുത്തിടെ ജയിലിൽ നിന്നിറങ്ങിയ മോഷ്ടാക്കളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്വർണം ലക്ഷ്യമിട്ട് മോഷ്ടാക്കൾ
വില കുതിച്ചുയർന്നതിനു പിന്നാലെ മോഷ്ടാക്കൾ സ്വർണത്തെ മാത്രം ലക്ഷ്യമിടുകയാണ്.
മോഷണ സ്വർണം വിൽക്കാനും ഉരുക്കാനും ഇവർക്ക് പ്രത്യേക സംവിധാനങ്ങൾ തന്നെയുണ്ട്. അടുത്തിടെയുണ്ടായ പല മോഷണക്കേസുകളിലും പ്രതികളെ പിടികൂടാൻ പോലുമായിട്ടില്ല. പാം മെഡോസ് വില്ലയിൽ നിന്ന് 50 പവൻ സ്വർണം കവർന്ന കേസിൽ അറസ്റ്റിലായ ബുരു സജ്ജന് ജാമ്യം കിട്ടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് തൊണ്ടിമുതൽ കണ്ടെത്താനായില്ല എന്നതാണ്.
ഇടുക്കി, കോട്ടയം ജില്ലകളിൽ അടുത്തിടെ ഉണ്ടായ സ്വർണക്കവർച്ചകൾ
∙ ഓഗസ്റ്റ് 9– മാങ്ങാനം പാം മെഡോസ് വില്ലയിൽ നിന്ന് 50 പവൻ സ്വർണം കവർന്നു.
∙ ഓഗസ്റ്റ് 26– മൂന്നാറിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണവും 4 ലക്ഷം രൂപയും കവർന്നു. ∙ നവംബർ 4– കോട്ടയം നഗരത്തിൽ പെട്ടിക്കട
നടത്തുന്ന 63 വയസ്സുകാരിയെ തലയ്ക്കടിച്ചു വീഴ്ത്തി 2 പവന്റെ സ്വർണമാല കവർന്നു. ∙ നവംബർ 10– കുറിച്ചിയിൽ പകൽ വീട്ടിൽക്കയറി 81 വയസ്സുകാരിയെ അടിച്ചുവീഴ്ത്തി ഒരു പവൻ സ്വർണവള കവർന്നു.
∙ ഡിസംബർ 17– ഇടുക്കി രാജകുമാരിയിൽ വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കെട്ടിയിട്ടശേഷം 3 സ്വർണമോതിരങ്ങൾ (ആകെ 8 ഗ്രാം) മോഷ്ടിച്ചു. ∙ ജനുവരി 6– തൊടുപുഴയിൽ വീട്ടുകാർ വിനോദയാത്രയ്ക്കു പോയ സമയത്തു വീട് കുത്തിത്തുറന്ന് 27 പവൻ സ്വർണം മോഷ്ടിച്ചു.
∙ ജനുവരി 21– റബർ ബോർഡ് ജീവനക്കാർ താമസിക്കുന്ന പുതുപ്പള്ളി തലപ്പാടിയിലെ 2 ക്വാർട്ടേഴ്സുകൾ കുത്തിത്തുറന്ന് 73 പവൻ സ്വർണം മോഷ്ടിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

