അരുവിത്തുറ ∙ കോട്ടയം ജില്ലയിൽ പാചക രംഗത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു. പൂഞ്ഞാർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ നവീൻ ജെയിംസ് ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് ബർസാർ റവ. ഫാ.
ബിജു കുന്നയ്ക്കാട്ട്, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ കോട്ടയം ജില്ലാ വർക്കിങ് പ്രസിഡന്റ് ബിജോയി തോമസ്, ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്, സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ കെ. ജോർജ്, ജേണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ഭാരവാഹികളായ അജീഷ് വേലനിലം, റവ.
ഫാ. ജെയ്മോൻ, പ്രോഗ്രാം കോഓർഡിനേറ്റർ ബിൻസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
ഹിന്ദി ഭാഷയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് കോളജിലെ ഫുഡ് സയൻസ് വിദ്യാർഥികളായ പ്രയ്സി സാം, എസ്.ആർ.മൈഥലി എന്നിവർ നേതൃത്വം നൽകി.
പരിപാടിയോട് അനുബന്ധിച്ച് കോളജിലെ ഫുഡ് സയൻസ് വിദ്യാർഥി അഗസ്റ്റ്യൻ വിവർത്തനം ചെയ്ത ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ആക്ട് ഷെഡ്യൂൾ ഫോറിന്റെ പ്രകാശനവും നടന്നു. പരിശീലന പരിപാടി പൂർത്തിയാക്കിയ അതിഥി തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.
ഭക്ഷ്യസുരക്ഷാ രംഗത്ത് നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

