കോട്ടയം∙ ടെലിവിഷൻ കാണുമ്പോൾ ചാനലുകൾ മാറ്റാറില്ലെ? എന്നാൽ, റിമോട്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നത് അതിനുള്ളിൽ എന്താവും നടക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? മൊബൈൽ ഫോണുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ഇലക്ട്രിക് ബ്രഷ് ഉപയോഗിക്കുമ്പോൾ ഇത്തിരിക്കുഞ്ഞൻ ബ്രഷിന് ഉള്ളിൽ നിന്ന് എങ്ങനെയാണ് ശബ്ദം വരുന്നത്, അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് പരിശോധിച്ചിട്ടുണ്ടോ?
ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഇതൊക്കെ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ആശ്ചര്യപ്പെടുന്നതിന് പകരം ഇത്തരം സംശയങ്ങൾ ഒക്കെ പ്രകടിപ്പിക്കാറുള്ള കുട്ടികൾക്കായി മനോരമ ഹൊറൈസൺ ഒരുക്കുന്നു ‘ഫണ്‍ വിത്ത് ഇലക്ട്രോണിക്സ് വർക്ഷോപ്പ്’.
ഇലക്ട്രോണിക്സിലെ പ്രവർത്തനങ്ങൾക്ക് പിന്നിലെ കാരണങ്ങൾ ലളിതവും രസകരവുമായി കുട്ടികളിലേക്ക് എത്തിക്കുകയാണ് ടെക്നിക്കൽ എജ്യൂക്കേഷൻ ആൻ ട്രെയിനിങ് രംഗത്ത് എട്ടുവർഷത്തിലേറെ പരിചയസമ്പത്തുള്ള ടോംസ് തോമസ്. റെസിസ്റ്ററുകൾ, കപ്പാസിറ്ററുകൾ, ഇൻഡക്ടറുകൾ തുടങ്ങി വളരെ അടിസ്ഥാനം മുതൽ ഇലക്ട്രോണിക്സിന്റെ ലോകം പരിചയപ്പെടാം.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ അറിയാനും, ചെയ്തു പഠിക്കാനും താൽപര്യമുള്ളവർക്ക് ജനുവരി 10 ന് മലയാള മനോരമയുടെ കോട്ടയം ഓഫിസിൽ വച്ച് നടക്കുന്ന ഏകദിന വർക്ഷോപ്പിലേക്ക് റജിസ്റ്റർ ചെയ്യാവുന്നതാണ്.
ഗൂഗിൾ ഫോം പൂരിപ്പിച്ച് സീറ്റ് ഉറപ്പാക്കാം. https://shorturl.at/faymRഫോൺ: 9048991111. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

