കോട്ടയം ∙ പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ 50–ാം ഓർമപ്പെരുന്നാൾ ഇന്നു സമാപിക്കും. ദേവലോകം അരമനയിൽ 6.30നു പ്രഭാത നമസ്കാരം.
7.30നു മൂന്നിൻമേൽ കുർബാനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. മാത്യൂസ് മാർ തേവോദോസിയോസ്, ഡോ.
യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർ സഹകാർമികരാകും.
തുടർന്നു കബറിങ്കൽ ധൂപപ്രാർഥന, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്. അങ്കമാലി, കണ്ടനാട് ഭദ്രാസനങ്ങളിൽ നിന്നെത്തിയ തീർഥാടകർക്കു സഭാ ആസ്ഥാനത്ത് ഇന്നലെ സ്വീകരണം നൽകി. യൂഹാനോൻ മാർ പോളിക്കാർപ്പോസിന്റെ നേതൃത്വത്തിലെത്തിയ തീർഥാടകരെ അരമന മാനേജർ യാക്കോബ് റമ്പാനും സംഘവും സ്വീകരിച്ചു.
സന്ധ്യാനമസ്കാരത്തിനും ധൂപപ്രാർഥനയ്ക്കും ശ്ലൈഹിക വാഴ്വിനും പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം നൽകി. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.
യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ.
മാത്യൂസ് മാർ തിമോത്തിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ.
ജോഷ്വ മാർ നിക്കോദീമോസ് എന്നിവർ സഹകാർമികരായി. ഫാ.
ബ്രിൻസ് അലക്സ് മാത്യൂസ് അനുസ്മരണ സന്ദേശം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

