കോട്ടയം∙ പതിനാറ് മാസങ്ങളായി കരൾരോഗവുമായി പോരാടിയ പ്രമോദിന് വീണ്ടും ജീവൻ പകർന്നു നൽകി കാരിത്താസ് ഹോസ്പിറ്റൽ. ഏകദേശം ഒന്നര വർഷമായി ഗുരുതരമായ കരൾ രോഗത്താൽ ചികിത്സയിൽ കഴിയുന്ന അയർക്കുന്നം സ്വദേശിയായ എം.എസ്.
പ്രമോദ്(54) നാണ് ഭാര്യ സിജിമോൾ (49) കരളിന്റെ ഒരു ഭാഗം ദാനം ചെയ്തത്. അയർക്കുന്നത്ത് താമസിക്കുന്ന പ്രമോദ് ഒരു ദിവസ വേതന തൊഴിലാളിയാണ്. പ്രമോദ്– സിജിമോൾ ദമ്പതികൾക്ക് മൂന്നു മക്കൾ.
പ്രവീണ,പ്രേംജി (എഞ്ചിനീയർ), പ്രേംജിത് (വിദ്യാർത്ഥി).
ശസ്ത്രക്രിയ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ലിവർ ട്രാൻസ്പ്ലാന്റ് സൗകര്യങ്ങളോടെയായിരുന്നു നടത്തിയത്. ശസ്ത്രക്രിയാ സംഘത്തിന്റെ ഏകോപിത പ്രവർത്തനവും അത്യാധുനിക ക്രിട്ടിക്കൽ കെയർ സേവനങ്ങളും വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണെന്ന് ആശുപത്രി ഡയറക്ടർ ആൻഡ് സിഇഒ റവ ഡോ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.
ഡോ.
ദീപക് ജോർജ് ടി ,ഡോ. ജോർജ് മാത്യു സെബാസ്റ്റ്യൻ,ഡോ.
ജിത്തിൻ തുലസി ചന്ദ് ,ഡോ. ഛോട്ടായി തുളസി ജയകർ, ഡോ.
ടോം കുര്യൻ ,ഡോ. ജിനോ തോമസ്,ഡോ.
സാധാശിവൻ എം.,ഡോ. ബുൾബുൾ സുസൻ ജേക്കബ്,ഡോ.
ജേക്കബ് ജോർജ് പുലിനിൽക്കുന്നത്തിൽ, എന്നിവരുടെ നേതൃത്വത്തിലാണ് കരൾ മാറ്റ ശസ്ത്രക്രിയ നടന്നത് . … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

