അധ്യാപക ഒഴിവ്
കിസുമം ∙ ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി 10നു 11ന് ഓഫിസിൽ ഹാജരാകണം.
പനക്കച്ചിറ ∙ ഗവ.ഹൈസ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. 10നു രാവിലെ 11.30ന് ഇന്റർവ്യൂ നടക്കും.
വൈക്കം ∙ വെച്ചൂർ ഗവൺമെന്റ് ദേവീവിലാസം സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 10ന് 11ന് സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം.
പാമ്പാടി ∙ പൊൻകുന്നം വർക്കി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി അധ്യാപക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. 11ന് രാവിലെ 11 ന് അഭിമുഖത്തിന് സർട്ടിഫിക്കറ്റുകളുമായി എത്തണം.
ചങ്ങനാശേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
യോഗ്യരായവർ 10ന് രാവിലെ 11നു സ്കൂൾ ഓഫിസിൽ എത്തണം. 9495704504 വാഴപ്പള്ളി ∙ ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്സ് സയൻസ് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ 11ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ എത്തണം.
9446320287
കബഡി ചാംപ്യൻഷിപ്
കോട്ടയം ∙ ജില്ലാ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല സബ് ജൂനിയർ, ജൂനിയർ കബഡി ചാംപ്യൻഷിപ് 11നു രാവിലെ 9 മുതൽ കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 9446859731.
മെഡിക്കൽ ക്യാംപ് നാളെ
പാമ്പാടി ∙ യൂത്ത് കോൺഗ്രസ് പാമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവിൽ ഒപ്റ്റിക്കൽസ്, മിസ്റ്റർ കെയർ , കെയർ ആൻഡ് ക്യുവർ എന്നിവരുമായി സഹകരിച്ച് നാളെ 9.30 മുതൽ 3 വരെ പാമ്പാടി അധ്യാപക സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
രക്ത പരിശോധന, നേത്ര പരിശോധന, ഫിസിയോതെറപ്പി എന്നിവ നടക്കും. കുറിച്ചി ∙ ക്നാനായ കോൺഗ്രസിന്റെ നേതൃത്വത്തിൽ കോട്ടയം കിംസ് ആശുപത്രിയുടെ സഹകരണത്തോടെ മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ നാളെ 10 മുതൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും.
9447868972 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

