കോത്തല∙ ദേശീയപാത 183ൽ 12-ാം മൈൽ കുരിശുകവലയിൽ റോഡരികിൽ സംരക്ഷണഭിത്തി നിർമാണം വൈകുന്നു. തുടർച്ചയായി പരാതികൾ നൽകിയിട്ടും നടപടികൾ ഒന്നുമായില്ലെന്ന് പരാതിയുമുണ്ട്.
ഇരുവശങ്ങളിലുമായി മുൻപുണ്ടായിരുന്ന കലുങ്ക് വാഹനമിടിച്ച് തകർന്നിരുന്നു. ഇതോടെ പ്രദേശം സ്ഥിരം അപകടമേഖലയായി.
വളവിനോടു ചേർന്നുള്ള ഭാഗത്ത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായാൽ ആറടി താഴ്ചയിലേക്ക് പതിക്കും.
ഒരുവശത്ത് മാത്രം മുന്നറിയിപ്പ് തൂണ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടം തടയാൻ ഇത് പര്യാപ്തമല്ല. അഞ്ചിലധികം അപകടങ്ങൾ നടന്നിട്ടും സംരക്ഷണഭിത്തിയെന്ന നാടിന്റെ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]