കോട്ടയം ∙ പതിവുതെറ്റിയില്ല; വയസ്കര രാജ്ഭവനിലേക്ക് ഉത്രാടക്കിഴിയെത്തി. കൊച്ചി രാജകുടുംബാംഗം എൻ.കെ.
സൗമ്യവതി തമ്പുരാട്ടിക്ക് മന്ത്രി വി.എൻ.വാസവൻ ഉത്രാടക്കിഴി കൈമാറി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കലക്ടർ ചേതൻ കുമാർ മീണ, തഹസിൽദാർ എസ്.എൻ.അനിൽകുമാർ, ഡപ്യൂട്ടി തഹസിൽദാർ എൻ.ആർ.രാജേഷ്, വില്ലേജ് ഓഫിസർ ജോബോയ് മാത്യു, ജീവനക്കാരായ ദർശന ദാസ്, എ.ഡി.അജീഷ്, അഖിൽ രാജ്, എമിൽ ഏബ്രഹാം, നഗരസഭാംഗം എൻ.
ജയചന്ദ്രൻ ചീറോത്ത് എന്നിവർ സന്നിഹിതരായിരുന്നു. തൃശൂർ ട്രഷറിയിൽ നിന്നാണു വർഷം തോറും ഉത്രാടക്കിഴി ലഭിക്കുന്നത്.
തൃശൂർ കലക്ടറേറ്റിൽ നിന്നുള്ള പ്രതിനിധി തുക കോട്ടയം താലൂക്ക് ഓഫിസിൽ നേരിട്ട് എത്തിക്കുന്നതാണു പതിവ്. പണ്ട് 14 രൂപയായിരുന്നു.
ഇപ്പോൾ ഇപ്പോൾ 1,001 രൂപയാണ് നൽകുന്നത്. ഇളങ്കുന്നപ്പുഴ നടയ്ക്കൽ കോവിലകത്തെ അംഗമാണു സൗമ്യവതി.
കിഴക്കുംഭാഗത്തു മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെയും കുഞ്ഞിക്കാവു തമ്പുരാട്ടിയുടെയും മകളായ ഇവർ വയസ്കര രാജ്ഭവനിൽ പരേതനായ എ.ആർ.രാജ രാജ വർമയുടെ ഭാര്യയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]