മുണ്ടക്കയം ∙ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേൽപിച്ച യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കുടുംബവഴക്കാണു കാരണമെന്നും യുവാവ് ജീവനൊടുക്കിയതാണെന്നും പൊലീസ് അറിയിച്ചു.
കരിനിലം കുഴിപ്പറമ്പിൽ പ്രദീപ് (48) ആണു മരിച്ചത്. ഗുരുതരമായ പരുക്കേറ്റ ഭാര്യ ചേരിത്തോട്ടത്തിൽ സൗമ്യ (40), ഭാര്യാമാതാവ് ബീന നന്ദൻ (65) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ പുഞ്ചവയൽ ടൗണിനു സമീപമാണു സംഭവം.
കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ പൊലീസ് സ്റ്റേഷനിൽ ഇരുകൂട്ടരും ചർച്ച നടത്തിയിരുന്നു.
ശേഷം, സൗമ്യയും ബീനയും താമസിക്കുന്ന വാടകവീടിനു സമീപമെത്തി പ്രദീപ് ഇരുവരെയും റോഡിൽവച്ച് ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വൈകിട്ട് മൂന്നോടെ പ്രദീപിനെ പുഞ്ചവയലിനു സമീപമുള്ള തേക്കുകൂപ്പിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്.ആന്ധ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനാണു പ്രദീപ്.
സൗമ്യയും മക്കളായ പൂജ (16), പുണ്യ (7) എന്നിവരും പ്രദീപിനൊപ്പം അവിടെയായിരുന്നു താമസം. കുടുംബപ്രശ്നം മൂലം ഒരു വർഷം മുൻപു സൗമ്യ നാട്ടിൽ തിരിച്ചെത്തി.
മക്കളെ പ്രദീപാണു നോക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
5 മാസം മുൻപു സൗമ്യ ആന്ധ്രയിൽ പോയി ഇളയ മകളെ നാട്ടിലേക്കു കൊണ്ടുവന്നു. ഓണാവധിക്കായി നാട്ടിലെത്തിയ പ്രദീപ് മകളെ തിരികെ കൊണ്ടുപോകണമെന്നാവശ്യപ്പെട്ടു.
തർക്കമുണ്ടായതോടെയാണു പൊലീസിനെ സമീപിച്ചത്. ഇന്നലെ രാവിലെ പൊലീസ് ചർച്ചയ്ക്കു വിളിപ്പിച്ചു.
അമ്മയ്ക്കൊപ്പം പോകണമെന്നു മകൾ പറഞ്ഞതോടെ കുട്ടിയെ സൗമ്യയ്ക്കൊപ്പം വിട്ടെന്നും എസ്എച്ച്ഒ രാകേഷ് പറഞ്ഞു. തുടർന്നാണ് ആക്രമണമുണ്ടായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]