കോട്ടയം ∙ ചന്ദ്രഗ്രഹണം കാണാൻ മിഴിതുറന്ന് നഗരം. 2022നു ശേഷം നടന്ന ഏറ്റവും ദൈർഘ്യമേറിയ (82 മിനിറ്റ്) പൂർണ ചന്ദ്രഗ്രഹണമായിരുന്നു (ബ്ലഡ് മൂൺ) ഇന്നലെ.
ചന്ദ്രഗ്രഹണം ടെലിസ്കോപ്പിലൂടെ കാണാൻ ജില്ലയിലെ വിവിധയിടങ്ങളിൽ ഒരുക്കിയ നിരീക്ഷണ കേന്ദ്രങ്ങളിൽ എത്തിയത് നൂറിലധികം പേർ. ഗ്രഹണം 8.58ന് ആരംഭിച്ചെങ്കിലും 9.30 മുതലാണ് മേഘങ്ങൾ നിറഞ്ഞ ആകാശത്ത് ചന്ദ്രനെ വ്യക്തമായി കാണാനായത്.ബ്രേക് ത്രൂ സയൻസ് സൊസൈറ്റി കോട്ടയം വയസ്ക്കരക്കുന്നിലുള്ള ഗലീലിയോ സയൻസ് സെന്ററിൽ ഒരുക്കിയ വാനനിരീക്ഷണം സയൻസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി പി.എം.തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ.വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ജി.ശശികുമാർ, വാനനിരീക്ഷകരായ സജി വർഗീസ്, വിനൽ വിനോദ്, വിനോദ് മാത്യു, കിരൺ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് കെഎസ്ആർടിസി സ്റ്റാൻഡ്, തിരുനക്കര മൈതാനം എന്നിവിടങ്ങളിലായി നടത്തിയ വാനനിരീക്ഷണത്തിൽ ഒട്ടേറെ പേർ പങ്കെടുത്തു. ജ്യോതിശാസ്ത്ര കൂട്ടായ്മയായ ആസ്ട്രോ കേരളയുടെ ചാന്ദ്രനിരീക്ഷണം ജില്ലാ കോഓർഡിനേറ്റർ ബിനോയ് പി.ജോണി ഉദ്ഘാടനം ചെയ്തു.
രാജേഷ് കടമൺച്ചിറ അധ്യക്ഷത വഹിച്ചു. ശ്രീജേഷ് ഗോപാൽ, പി.സി.ഷിബു, അതിഥി പ്രാൺ രാജ്, ലിജോ പി.പോൾ, സുമിത്ര ആർ.കൃഷ്ണൻ, കെ.എസ്.അർജുൻ കുമാർ, പി.സി.വിവേക് എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]