
കോട്ടയം ∙ സർക്കാരിന്റെ മുഖം രക്ഷിക്കാൻ 2 മന്ത്രിമാർ നാടകം കളിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ ആരോഗ്യമേഖല താറുമാറാക്കിയ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വെസ്റ്റ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർക്കും പരുക്കില്ല, കെട്ടിടത്തിലാരുമില്ല എന്നു പറഞ്ഞതിനാലാണ് രക്ഷാപ്രവർത്തനം 3 മണിക്കൂർ വൈകാനിടയായത്.
അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും ഒരു അംഗത്തിന് സർക്കാർ ജോലിയും നൽകണം. 2013 ൽ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയ കെട്ടിടം എന്തുകൊണ്ടാണ് ഇതുവരെ ഉപയോഗിച്ചതെന്നും പൊതുമരാമത്തുവകുപ്പിനു വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജി. ലിജിൻലാൽ, റോയി ചാക്കോ, അശോകൻ കുളനട, ഷോൺ ജോർജ്, ബി.രാധാകൃഷ്ണ മേനോൻ എന്നിവർ പ്രസംഗിച്ചു.
ഇന്നലെ 12ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷന് സമീപത്തു നിന്ന് ആരംഭിച്ച മാർച്ച് ആശുപത്രിക്കു മുൻപിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു.
ബാരിക്കേഡിനു മുകളിൽ കയറിയ പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. കോട്ടയം നഗരസഭാംഗം വിനു ആർ.മോഹന് കാലിന് പരുക്കേറ്റിരുന്നു.
അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]