
മുണ്ടക്കയം ∙ മലയോരമേഖലയിൽ കഞ്ചാവിന്റെ മൊത്തവിതരണം നടത്തിയിരുന്ന യുവാവിനെ എക്സൈസ് പൂട്ടി. രണ്ടുമാസത്തോളം നിരീക്ഷിച്ചാണു കോരുത്തോട് കൊമ്പുകുത്തി കൈതക്കൂട്ടത്തിൽ ഹരികൃഷ്ണനെ (അഘോരി – 23) എക്സൈസ് പിടികൂടിയത്.രണ്ടുമാസം മുൻപ് എക്സൈസ് ഹരികൃഷ്ണനെ പിടികൂടിയിരുന്നു.
കയ്യിലുണ്ടായിരുന്ന കഞ്ചാവിന്റെ അളവു ചെറുതായിരുന്നതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി. തുടർന്ന് എക്സൈസ് ഹരികൃഷ്ണനെ രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങി.
കഴിഞ്ഞ ദിവസം ഇയാളുടെ ഫോൺ ലൊക്കേഷൻ ഒഡീഷയിലാണെന്നു കണ്ടെത്തി. അന്വേഷണത്തിൽ കഞ്ചാവ് ഇടപാടുകൾക്കായാണ് ഇയാൾ പോയതെന്നും കണ്ടെത്തി.
ഇന്നലെ രാവിലെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ ഹരികൃഷ്ണൻ അവിടെനിന്നു ബസിൽ മുണ്ടക്കയത്തേക്കു തിരിച്ചു.
അതേ ബസിൽ എക്സൈസ് ഓഫിസർമാരും കയറി. മുണ്ടക്കയത്തെത്തിയപ്പോൾ യുവാവിനെ സംഘം വളഞ്ഞു.
ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും പിടികൂടി. 1.040 ഗ്രാം കഞ്ചാവും ഇയാളിൽനിന്നു പിടികൂടി.എക്സൈസ് ഇൻസ്പെക്ടർ സുധി.കെ.സത്യപാലൻ, പ്രിവന്റീവ് ഓഫിസർമാരായ ഇ.സി.അരുൺകുമാർ, കെ.എൻ.സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എ.ഷൈജു, സനൽ മോഹൻദാസ്, കെ.വി.വിശാഖ്, പി.എം.അമൽ എന്നിവരുടെ നേതൃത്വത്തിലാണു അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]