
കോട്ടയം ∙ യുഎസിലെ നാഷനൽ ഫിസീക് കമ്മിറ്റി നടത്തിയ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടി മലയാളിയായ സിദ്ധാർഥ് ബാലകൃഷ്ണൻ. ആദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരൻ ഈ നേട്ടം കൈവരിക്കുന്നത്.
പ്രഫഷനൽ ബോഡി ബിൽഡിങ് സംഘടനയായ ഇന്റർനാഷനൽ ഫിറ്റ്നസ് ആൻഡ് ബോഡി ബിൽഡിങ് ഫെഡറേഷൻ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യതയും സിദ്ധാർഥ് (35) നേടി. ‘മത്സരത്തിനായി കഠിനപരിശീലനം നടത്തിയിരുന്നു.
ചിട്ടയായ പരിശീലനവും അച്ചടക്കവുമാണു വിജയത്തിലെത്തിച്ചത്’ – സിദ്ധാർഥ് പറഞ്ഞു.
യുഎസിലെ കാൻസസിൽ ജിം നടത്തുകയാണു സിദ്ധാർഥ്. നാഗമ്പടം കൃഷ്ണവിഹാറിൽ ബാലു മേനോനാണു പിതാവ്.
മാതാവ് ഉമാ മേനോൻ ടെക്സസിൽ സാമൂഹികപ്രവർത്തകയാണ്. സഹോദരി: സൂര്യ ബാലകൃഷ്ണൻ.
സിദ്ധാർഥിന്റെ ഭാര്യ യുഎസ് സ്വദേശിനി കൊറി ബാലകൃഷ്ണൻ യോഗ അധ്യാപികയാണ്.35 വർഷങ്ങൾക്കു മുൻപു കോട്ടയത്തുനിന്നു യുഎസിലേക്കു കുടിയേറിയതാണു സിദ്ധാർഥിന്റെ കുടുംബം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]