
കുറവിലങ്ങാട് ∙ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണികളിൽ പച്ചക്കറി ലഭ്യത ഉറപ്പുവരുത്തുന്നതിനും കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിൽ ആദ്യഘട്ടം ഉൽപാദിപ്പിച്ചത് 3 ലക്ഷം പച്ചക്കറിത്തൈകൾ. തൈകൾ ജില്ലയിലെ കൃഷിഭവനുകളിൽ വിതരണത്തിനായി നൽകി.
അടുത്തഘട്ടത്തിൽ കൂടുതൽ പച്ചക്കറിത്തൈകൾ ഉൽപാദിപ്പിക്കും. കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം പരിപാടിയുടെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നത്.
സാധ്യമായ ഇടങ്ങളിലെല്ലാം പച്ചക്കറി കൃഷി നടപ്പാക്കും.
അച്ചിങ്ങപ്പയർ, വെണ്ട, പടവലം, പാവൽ, തക്കാളി, പച്ചമുളക്, വഴുതന തുടങ്ങിയവയുടെ തൈകളാണ് ഉൽപാദിപ്പിച്ചത്. കർഷകർ, വിദ്യാർഥികൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, തദ്ദേശഭരണസ്ഥാപനങ്ങൾ തുടങ്ങിയവയെ പങ്കെടുപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഓരോ വീട്ടുവളപ്പിലും പോഷകത്തോട്ടം നിർമിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഒരു ലക്ഷം പോഷകത്തോട്ടങ്ങൾ നിർമിക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]