പാമ്പാടി ∙ ഒരേ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് നിരത്തിൽ ഓടിയിരുന്ന 2 കാറുകൾ മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. KL43A1883 എന്ന നമ്പർ പ്ലേറ്റ് ഉപയോഗിച്ച വാഹനങ്ങളാണ് പിടിച്ചെടുത്തത്.
ഒരു വാഹനം ടാക്സിയായും മറ്റൊന്ന് സ്വകാര്യ വാഹനമായും ഒരേ നമ്പറിൽ ഓടുന്നുവെന്ന പരാതിയെത്തുടർന്നാണ് നടപടി. എൻഫോഴ്സ്മെന്റ് സംഘം ദിവസങ്ങളായി നിരീക്ഷണം നടത്തിവരികയായിരുന്നു.
ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് 7.45ഓടെ മീനടം ഭാഗത്താണു 2 വാഹനങ്ങളും കണ്ടെത്തിയത്.
വാഹനങ്ങൾ പാമ്പാടി സ്റ്റേഷനിലേക്ക് മാറ്റി. എൻഫോഴ്സ്മെന്റ് ആർടിഒ കെ.ഷിബുവിന്റെ നിർദേശപ്രകാരം എംവിഐ കെ.രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എംവിഐമാരായ ധന്യ ജി.നായർ, ധനുമോൻ ജോസഫ്, ബെറിൾ എ.ഇസെഡ് എന്നിവരടങ്ങുന്ന കോട്ടയം സ്ക്വാഡാണ് പരിശോധന നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

