കോട്ടയം ∙ സൂപ്പർഹിറ്റായ എല്ലാ ചിത്രങ്ങളിലും അരുമമൃഗങ്ങളുടെ സാന്നിധ്യമുണ്ടെന്നും അവയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവർക്ക് ഐശ്വര്യമുണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്നും സംവിധായകനും ചലച്ചിത്ര താരവുമായ ജോണി ആന്റണി. മലയാള മനോരമയും റോംസ് ആൻ റാക്സും ചേർന്നു നടത്തുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പെറ്റ് ഇവന്റായ ‘പോ സമ്മിറ്റ്-2026’ കോട്ടയം നാഗമ്പടം മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോണിയും ഭാര്യ ഷൈനി ഫ്രാൻസിസും ഷിറ്റ്സു ഇനത്തിൽപ്പെട്ട വളർത്തുനായ ‘ആപ്പിളി’ന് ഒപ്പമാണ് ഇന്നലെ എത്തിയത്.
‘‘ഞാൻ സംവിധാനം ചെയ്ത സിഐഡി മൂസയെന്ന സിനിമയിലെ നായ അർജുനാണ് ആദ്യ അരുമമൃഗം.
തുറുപ്പുഗുലാനിൽ ആനയുണ്ട്. മലയാളത്തിലെ ഹിറ്റ് സിനിമകളിലെല്ലാം അരുമമൃഗങ്ങളുണ്ട്’’– ജോണി ആന്റണി പറഞ്ഞു.
മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, റോംസ് ആൻ റാക്സ് ഡയറക്ടർമാരായ തരുൺ ലീ ജോസ്, റോണി മാത്യു, കോട്ടയം കെന്നൽ ക്ലബ് പ്രസിഡന്റ് ഏബ്രഹാം കുര്യൻ, സെക്രട്ടറി ജോർജ് ജേക്കബ് പുരയ്ക്കൽ, ഡ്രൂൾസ് നാഷനൽ കാറ്റഗറി മാനേജർ റോഷൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
‘പോ സമ്മിറ്റ്’ ഇന്നു കൂടി മാത്രം. പ്രവേശനം രാത്രി 9 വരെ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ബ്രീഡ് നായ്ക്കൾ പങ്കെടുക്കും. കോട്ടയം കെന്നൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് 9.30നു നടക്കുന്ന ഓൾ ഇന്ത്യ ഓൾ ബ്രീഡ് ചാംപ്യൻഷിപ് ഡോഗ് ഷോ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 4.30നു പോ പാർട്ടി, 7.30നു പെറ്റ് ഫാഷൻ ഷോ എന്നിവ നടക്കും. അരുമകൾക്കൊപ്പം കുട്ടികൾക്കും ഫാഷൻ ഷോയിൽ പങ്കെടുക്കാം.
സൗത്ത് അമേരിക്കയിലെ ചാക്കോനി ബ്രീഡിലുള്ള എട്ടുകാലി, താടിക്കാരൻ ഡ്രാഗൺ തുടങ്ങിയവയും പഞ്ചവർണത്തത്ത, ചാർലി, ചത്താ പച്ച സിനിമകളിൽ അഭിനയിച്ച മക്കാവു തത്തകളും ഷോയിലുണ്ട്. ആമസോൺ കാടുകളിലെ അനാക്കോണ്ടയെയും പ്രദർശനത്തിൽ കാണാം.
ടിക്കറ്റുകൾ വഴി ലഭിക്കും. വിവരങ്ങൾക്ക്: 9562158106.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

