കോട്ടയം ∙ സർക്കാരിന്റെ 2 വകുപ്പുകൾ തമ്മിലുള്ള തർക്കത്തിനു പരിഹാരമായി. ജലജീവൻ മിഷൻ പദ്ധതിയിൽ പൈപ്പ് ഇടാൻ കുഴിച്ച റോഡ് പഞ്ചായത്തുകൾ റീ ടാറിങ് നടത്തണമെന്നു തീരുമാനം.
ചെലവായ തുക പിന്നീട് പഞ്ചായത്തുകൾക്ക് ജല അതോറിറ്റി നൽകും. ഇതുപ്രകാരം ജില്ലയിൽ ഉടൻ ടാറിങ് നടത്തേണ്ട
റോഡുകളുടെ പട്ടിക തയാറാക്കൽ ആരംഭിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ റോഡുകളുടെ ഏകദേശ പട്ടിക തയാറാക്കാനാണ് ജല അതോറിറ്റിക്ക് നൽകിയിരിക്കുന്ന നിർദേശം.
പൈപ്പ് ഇടുന്നതിന് എടുത്ത കുഴികൾ മൂടാത്തതിനാൽ മിക്ക ഗ്രാമീണ റോഡുകളിലെയും യാത്ര ദുഷ്കരമാണ്.
നാട്ടുകാർ പരാതി പറഞ്ഞ് മടുത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. പണി ഭാഗികമായി പൂർത്തിയായ പഞ്ചായത്തുകളിൽ കരാറുകാർക്ക് വൻതുക കുടിശികയായതോടെ തുടർ പണികൾ നിലയ്ക്കുകയും ചെയ്തു.ജില്ലയിലെ 13 പഞ്ചായത്തുകളിൽ പ്രാദേശിക തർക്കം മൂലം ജലജീവൻ മിഷൻ പദ്ധതി മുടങ്ങിയിരിക്കയാണ്.
ബാക്കി 58 പഞ്ചായത്തുകളിലാണ് പണികൾ നടക്കുന്നത്. ഇതിൽ തന്നെ കരാറുകാർക്ക് തുക കുടിശികയായതിനാൽ പണി താൽക്കാലികമായി നിർത്തിയ സ്ഥലങ്ങളുമുണ്ട്.
വിനിയോഗിക്കാവുന്നഫണ്ടുകൾ
റോഡ് പുനരുദ്ധരിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങൾക്ക് തനത് വികസന ഫണ്ട്, മെയിന്റൻസ് ഫണ്ട്, കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ് എന്നിവ ഉപയോഗിക്കാം.
ജില്ലയിൽ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന വിഹിതം നിശ്ചയിച്ചത് 4,132 കോടി രൂപയാണ്. കേന്ദ്ര വിഹിതം കുടിശികയാണെന്ന് അധികൃതർ.
കേന്ദ്രവിഹിതം 45%, സംസ്ഥാന വിഹിതം 30%, പഞ്ചായത്ത് വിഹിതം 15 %, ഉപഭോക്തൃ വിഹിതം 10% എന്നിങ്ങനെയാണ് തുക നിശ്ചയിച്ചത്. ലഭിക്കാനുള്ള കേന്ദ്രവിഹിതത്തിന്റെ കണക്ക് ജല അതോറിറ്റിയുടെ ജില്ലയിലെ 5 സബ് ഡിവിഷനുകളിൽനിന്നു ശേഖരിച്ച് വരികയാണെന്ന് അധികൃതർ പറഞ്ഞു.
പട്ടിക തയാറാക്കൽഇങ്ങനെ
ജലജീവൻ മിഷൻ പണികൾ നിലവിൽ പുരോഗമിക്കുന്ന പഞ്ചായത്തുകൾ, ഓരോ പഞ്ചായത്തിലും പുനരുദ്ധരിക്കേണ്ട
റോഡുകളുടെ നീളം, അതിനു വരുന്ന ചെലവുകൾ എന്നിവ ഉൾപ്പെടുത്തിയ വിശദമായ പട്ടികയാണ് തയാറാക്കുന്നത്. പഞ്ചായത്തുകൾക്ക് ഇതു സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ജല അതോറിറ്റി കൈമാറും.
നിലവിലെ സ്ഥിതിപരിതാപകരം
ജില്ലയിലെ ഓരോ പഞ്ചായത്ത് പരിധിയിലേക്കും ആവശ്യമായ പൈപ്പുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ റോഡരികിലും ഒഴിഞ്ഞ പറമ്പുകളിലും കൂട്ടിയിട്ടിരിക്കുകയാണ്.
പണി കഴിഞ്ഞ സ്ഥലങ്ങളിൽ ശേഷിക്കുന്ന പൈപ്പുകൾ കരാറുകാർ കൊണ്ടുപോയിട്ടില്ല. പൈപ്ലൈൻ സ്ഥാപിക്കാനായി റോഡുകൾക്കു നടുവിലൂടെ നെടുകെ വെട്ടിപ്പൊളിച്ച വാർഡുകളുണ്ട്.
ചിലയിടത്ത് റോഡരിക് പൊളിച്ച ശേഷം മണ്ണിട്ട് നികത്തിയിട്ടുണ്ട്. എല്ലായിടത്തും റോഡുകളുടെ അവസ്ഥ പരിതാപകരമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

