കുമരകം ∙ കനിയുമോ വേമ്പനാട്ട് കായൽ. നീണ്ട
8 മാസത്തെ ഇടവേളയ്ക്ക് ശേഷം വെള്ളവലിക്കാർ (കരിമീൻ പിടിത്തം) വീണ്ടും കായലിലേക്ക് ഇറങ്ങുകയാണ് കരിമീനിനെ തേടി. കായൽവെള്ളത്തിലെ കലക്കം മൂലം കരിമീൻ കിട്ടാതെ വന്നതോടെയാണു കായലോര മേഖലയിലെ 150 ലേറെ തൊഴിലാളികൾ വെള്ളവലി നിർത്തിയത്. കായലിന്റെ അടിത്തട്ടിൽ മുങ്ങിച്ചെന്നാണ് കരിമീനിനെ പിടിക്കുന്നത്.
വെള്ളം കലങ്ങിക്കിടന്നാൽ കരിമീനിനെ കാണാൻ കഴിയില്ല. ജീവിതം വഴിമുട്ടി നിന്ന കുടുംബങ്ങൾക്ക് പ്രതീക്ഷ നൽകിയാണ് കഴിഞ്ഞ ദിവസങ്ങളിൽ തൊഴിലാളികൾ കായലിലേക്ക് ഇറങ്ങിത്തുടങ്ങിയത്.
ക്രിസ്മസ്–പുതുവത്സരാഘോഷങ്ങൾക്ക് കരിമീനിനു നല്ല പ്രിയമുണ്ടാകുമെന്നതിനാലാണ് കഴിഞ്ഞ ആഴ്ച മുതൽ ഇവർ വീണ്ടും വെള്ളവലിക്ക് ഇറങ്ങിയത്.
5–6 പേരടങ്ങുന്ന സംഘമാണ് വള്ളത്തിൽ കരിമീൻ പിടിത്തത്തിനു പോകുന്നത്. ഇവർക്ക് ഇപ്പോൾ 6–7 കിലോ കരിമീൻ കിട്ടിത്തുടങ്ങിയിട്ടുണ്ട്.
നേരത്തേ ഒരു വള്ളത്തിനു 20 കിലോയ്ക്ക് മേൽ കരിമീൻ കിട്ടുമായിരുന്നു. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ച് കായലിൽ ഒഴുക്ക് നിലച്ചു കിടക്കുകയാണ്.
അതിനാൽ കായലിലെ വെള്ളം തെളിഞ്ഞു തുടങ്ങുമെന്ന് തൊഴിലാളികൾ പറഞ്ഞു. അതേസമയം, കാലയലിൽ വല നീട്ടി മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് കരിമീൻ ലഭ്യത കൂടിയിട്ടുണ്ട്.
ഇനി വെള്ളവലിക്കാർക്കും കൂടുതൽ കരിമീൻ കിട്ടുമെന്ന പ്രതീക്ഷയിലാണു ഈ വിഭാഗം തൊഴിലാളികൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

