കോട്ടയം ∙ മരുതം തിയറ്റർ ഗ്രൂപ്പിന്റെ നാടകം ‘മാടൻ മോക്ഷം’ കോട്ടയത്ത് ആദ്യമായി എത്തുന്നു. ജനുവരി 24 നും 25 നും കോട്ടയം ഈരയിൽക്കടവ് ബൈപാസ് റോഡിൽ മുപ്പായിപ്പാടം വിജയപുരം രൂപതാ മൈതാനത്താണ് നാടകം അരങ്ങേറുക.
കോട്ടയം മെന്റോര ഇവന്റ് ഗ്രൂപ്പാണ് നാടകം എത്തിക്കുന്നത്. ഗോൾഡ് ഇനത്തിലുള്ള ടിക്കറ്റിന് 500 രൂപയും, സിൽവർ ഇനത്തിലുള്ള ടിക്കറ്റ് 300 രൂപയുമാണ് നിരക്ക്.
അഞ്ച് ടിക്കറ്റ് അടങ്ങുന്ന ഗോൾഡിന്റെ ഫാമിലി പാക്കിന് 2000 രൂപയും, അഞ്ച് ടിക്കറ്റ് അടങ്ങുന്ന സിൽവറിന്റെ ഫാമിലി പാക്കിന് 1200 രൂപയുമാണ് നിരക്ക്.
നാടക പ്രവർത്തകരും സിനിമ താരങ്ങളുമായ പ്രമോദ് വെളിയനാടും, ജയചന്ദ്രൻ തകഴിക്കാരനും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന നാടകത്തിന്റെ അണിയറ പ്രവർത്തകർ ജോബ് മഠത്തിൽ, ജയമോഹൻ, രാജ്മോഹൻ നീലേശ്വരം, കെ.ബി.അജയകുമാർ, നിതീഷ് പൂക്കാട്, കെ.ഡി.സനേഷ്, നരസിംഹം സ്വാമി, എം.ആർ.രാജഗോപാൽ എന്നിവരാണ്. കൂടാതെ സിനിമ–നാടക മേഖലകളിലെ പ്രമുഖർ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നു.
മികച്ച സംവിധായകൻ, മികച്ച നാടകം, മികച്ച നടൻ തുടങ്ങിയ മൂന്നോളം സംസ്ഥാന അവാർഡുകളും ഒട്ടനവധി ഇതര പുരസ്കാരങ്ങളും നാടകം നേടിയിട്ടുണ്ട്. കോട്ടയത്ത് നാടകത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ടിക്കറ്റിന്റെ പ്രകാശനം സിനിമ താരവും നാടക താരവുമായ പ്രമോദ് വെളിയനാട് നിർവഹിച്ചു.
ഫോൺ : 8089833475, 9496378611 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

