കോട്ടയം ∙ കഞ്ഞിക്കുഴിയിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി റോഡുകളുടെ വീതി കൂട്ടാനും മേൽപാലം പണിയാനും പദ്ധതി നിർദേശിച്ചിരുന്നു. ദേശീയപാത 183 ആണ് കഞ്ഞിക്കുഴിയിലൂടെ കടന്നു പോകുന്ന പ്രധാന പാത; പഴയ കെകെ റോഡ്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആവശ്യപ്രകാരം 2018ൽ കഞ്ഞിക്കുഴിയിൽ മേൽപാലത്തിനു ദേശീയപാത അതോറിറ്റി പ്രോജക്ട് തയാറാക്കിയിരുന്നു. 600 മീറ്റർ നീളത്തിലുള്ള മേൽപാലം നിർമിക്കാൻ 40 കോടി രൂപ അനുവദിക്കുകയും ചെയ്തു. 2 വരി മേൽപാലത്തിന് ഏകദേശം 12 മീറ്റർ വീതി വേണം.
ആലോചനകൾ നടന്നെങ്കിലും പദ്ധതി മുന്നോട്ടു പോയില്ല.
ദേശീയപാത അതോറിറ്റി റെഡി
ദേശീയപാത അതോറിറ്റി പ്രതീക്ഷ കൈവിടുന്നില്ല. 2026 – 27 വാർഷിക പദ്ധതിയിലും കഞ്ഞിക്കുഴിയിൽ മേൽപാലത്തിനു പദ്ധതി നിർദേശം നൽകിയിട്ടുണ്ട്.
അനുമതിക്കായി കാത്തിരിക്കുകയാണ്. കൊല്ലം – ഡിണ്ടിഗൽ ദേശീയപാത 183ന്റെ ഭാഗമായ ചെങ്ങന്നൂർ – കുമളി നാലുവരി പാതയുടെ വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുകയാണെന്നും അധികൃതർ പറഞ്ഞു. ഈ നാലുവരിപ്പാത കഞ്ഞിക്കുഴി വഴിയല്ല, മുളങ്കുഴയിൽനിന്ന് തിരിഞ്ഞ് മുപ്പായിപ്പാടം വഴി കടന്നു പോകും.
സംസ്ഥാന റോഡുകൾക്ക് പദ്ധതിയില്ല
കഞ്ഞിക്കുഴിക്കവലയുമായി ബന്ധപ്പെട്ട
മറ്റ് റോഡുകൾ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റേതാണ്. ഇവിടെ റോഡ് വീതി കൂട്ടുന്നതിനു നിലവിൽ പദ്ധതികളില്ല.
ഇറഞ്ഞാൽ റോഡിൽ ഇറഞ്ഞാൽ പാലം മുതൽ തിരുവഞ്ചൂർ വരെ നവീകരണ പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ട്. ഇറഞ്ഞാലിൽനിന്നു കഞ്ഞിക്കുഴി കവലയിലേക്ക് വരുന്നതും തിരികെ പോകുന്നതും വൺവേയാണ്. നഗരത്തിലെ തന്നെ ഏറ്റവും നീളം കുറഞ്ഞ വൺവേയാണ് ഇറഞ്ഞാൽ റോഡിലേത്. ഇറഞ്ഞാൽ റോഡിൽനിന്ന് വാഹനങ്ങൾ കയറ്റം കയറി കഞ്ഞിക്കുഴി കവലയുടെ തിരക്കേറിയ മധ്യഭാഗത്തേക്കാണെത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

