കോട്ടയം∙ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബും, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, കേരള ലോക്കൽ ബോഡി ഇലക്ഷൻ അവയർനസ് പ്രോഗ്രാം (ലീപ് കേരള)യും സംയുക്തമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വോട്ടർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കുമരകം പഞ്ചായത്തിലെ ചൂള ഭാഗം, കരി പള്ളിച്ചിറ, കരിം മഠം എന്നീ പ്രദേശങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഭവന സന്ദർശനവും മാതൃക വോട്ടിങ് മെഷീൻ പരിചയപ്പെടുത്തലും സംഘടിപ്പിച്ചു.
തൊഴിലുറപ്പ് ജോലിയിടങ്ങൾ, നവ വോട്ടർമാർ, ഭിന്നശേഷി വോട്ടർമാർ, എന്നിവരെ നേരിൽകണ്ട് ബോധവൽക്കരണം നടത്തി.
കുമരകം പഞ്ചായത്തിൽ 100% പോളിങ് ഉറപ്പാക്കാനാണ് കുട്ടി വോട്ടർമാർ ഗൗരവമായി ശ്രമിക്കുന്നത്. അതിനായി തീവ്ര വോട്ടർ പരിഷ്കരണ പരിപാടി യോടൊപ്പം തന്നെ വോട്ടർ ബോധവത്കരണവും തുടങ്ങിയിരുന്നു. കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും, തദ്ദേശസ്വയംഭരണ സ്ഥാപന വോട്ടർ ബോധവത്കരണ പരിപാടി(ലീപ് കേരള)യും സംയുക്തമായിട്ടാണ് ബോധവൽക്കരണ പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഷീബ മാത്യു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ലീപ് കേരള ജില്ലാ കോർഡിനേറ്റർ പി അജിത്കുമാർ,അസിസ്റ്റന്റ് കോർഡിനേറ്റർ ഷറഫ് പി ഹംസ,തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ വിഎസ് രമേശ്, ഇ സി ഗിരീഷ്,ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് ജില്ലാ കോഡിനേറ്റർ ടി സത്യൻ, ക്ലബ്ബ് അംഗങ്ങളായ കെ അജിത്ത്, ആര്യൻ അനിഷ്, മുഹമ്മദ് അഫ്നാൻ, ആദർശ ബി, അഭിമോൻ എസ്,അമ്മു, അനിൽകുമാർ,സുകന്യ സദാനന്ദൻ, ഷിഫാന ഷഫീഖ്,രോഹിത് സുഗേഷ്, പ്രഭാത് സജയൻ,ആദിത്യൻ കെ വി, അദ്വൈദ് ഗി നീഷ്,അഭിനവ് എ, അഭിനവ് പി എസ്,അശ്വിൻ ജ്യോതി രാജേഷ്,ആഷിക് എ, അദ്വൈദ് കെ എസ്, അദ്വൈദ് എസ്സ് എസ്സ്, ആഷിൻ മോൻസി,വിഎസ് അച്ചു, അർജുൻ സുരേഷ്, ആൽവിൻ, അഭിനവ് പി രതീഷ് എന്നിവരാണ് പ്രചരണ പരിപാടിക്ക് നേതൃത്വം നൽകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

