പാലാ ∙ രാജസ്ഥാനിലെ ബാർമീറിൽ 2019 നവംബർ 16ന് ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കക്കാട് കൈപ്പട്ടൂർ വീട്ടിൽ ബിനോയി ഏബ്രഹാമിന്റെ (48) അവകാശികൾക്ക് പാലാ എംഎസിടി ജഡ്ജി കെ.പി.പ്രദീപ് 1.65 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു.
ബിനോയി ബിഎസ്എഫ് ജവാനായി ജോലി ചെയ്യുകയായിരുന്നു. ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരത്തുക ഒരു മാസത്തിനകം കോടതിയിൽ കെട്ടിവയ്ക്കണം.
ഹർജിക്കാർക്കുവേണ്ടി ജിമ്മി ജോർജ് ചെമ്പനാനിക്കൽ, സന്തോഷ് കുമാർ, കെ.എസ്.മങ്ങാട്ട്, ജയ ശേഖർ സി.നായർ താഴത്തുരുത്തി എന്നിവർ ഹാജരായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

