കോട്ടയം ∙ തദ്ദേശ തിരഞ്ഞെടുപ്പിനായി ആഴ്ചകൾ നീണ്ട പരസ്യ പ്രചാരണങ്ങൾക്ക് ഇന്ന് വൈകിട്ട് 6നു കൊടിയിറക്കം.
പ്രചാരണ സമാപനം കൊഴുപ്പിക്കാനുള്ള തയാറെടുപ്പിലാണ് മൂന്നു മുന്നണികളും. സംഘർഷം ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും.
മറ്റന്നാൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.13 നു വോട്ടെണ്ണൽ.
ആരോപണ – പ്രത്യാരോപണങ്ങളും ഒന്നിനു പിറകെ എത്തിയ വിവാദങ്ങളും ആവേശം പകർന്ന പ്രചാരണത്തിനാണ് ഇന്നു തിരശീല താഴുന്നത്. കലാശക്കൊട്ട് കഴിഞ്ഞാൽ നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്.
വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോളിങ് സാധനങ്ങളുടെ വിതരണത്തിനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥർ.
സെമി ഫൈനൽ പ്രചാരണമെന്ന നിലയിൽ പഞ്ചായത്ത് പ്രദേശങ്ങളിൽ ആരംഭിച്ച അനൗൺസ്മെന്റുകൾ ഇന്നു കൂടി തെരുവുകളെ ശബ്ദമുഖരിതമാക്കും. വോട്ടർമാർക്കുള്ള സ്ലിപ്പ് വിതരണവും അവസാന ലാപ്പിലാണ്.
പ്രചാരണ പരിപാടികളിൽ സ്വതന്ത്രന്മാരും ഒട്ടും പിന്നിലല്ല.
വോട്ടെണ്ണൽ 17 കേന്ദ്രങ്ങളിൽ
കോട്ടയം ∙ ജില്ലയിലെ സ്ഥാനാർഥികളുടെ വിധി നിർണയിക്കുന്നത് 17 കേന്ദ്രങ്ങളിൽ. ജില്ലയിലുള്ളത് 17 വോട്ടെണ്ണൽ കേന്ദ്രങ്ങൾ. 11 ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലും 6 നഗരസഭകളിലുമാണ് വോട്ടെണ്ണൽ.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ പോസ്റ്റൽ വോട്ടുകൾ ജില്ലാ പഞ്ചായത്ത് ഹാളിൽ എണ്ണും.
വോട്ടിങ് മെഷീനിലെ വോട്ടുകൾ അതത് ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലാകും എണ്ണുക.
ബ്ലോക്ക് വോട്ടെണ്ണൽ കേന്ദ്രങ്ങൾ
1 വൈക്കം ബ്ലോക്ക് പഞ്ചായത്ത്: സത്യഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ, വൈക്കം. 2.കടുത്തുരുത്തി ബ്ലോക്ക്: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ, കടുത്തുരുത്തി
3.ഏറ്റുമാനൂർ ബ്ലോക്ക്: സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ, അതിരമ്പുഴ
4.
.ഉഴവൂർ ബ്ലോക്ക്: ദേവമാതാ കോളജ്, കുറവിലങ്ങാട് 5. ളാലം ബ്ലോക്ക്: കാർമൽ പബ്ലിക് സ്കൂൾ, പാലാ 6.
ഈരാറ്റുപേട്ട ബ്ലോക്ക്: അരുവിത്തുറ സെന്റ് ജോർജ് കോളജ് ഓഡിറ്റോറിയം
7.
പാമ്പാടി ബ്ലോക്ക്: ടെക്നിക്കൽ ഹൈസ്കൂൾ, വെള്ളൂർ
8. പള്ളം ബ്ലോക്ക്: ഇൻഫന്റ് ജീസസ് ബഥനി കോൺവന്റ് ഹയർ സെക്കൻഡറി സ്കൂൾ, മണർകാട്
9.
മാടപ്പള്ളി ബ്ലോക്ക്: എസ്ബി ഹയർ സെക്കൻഡറി സ്കൂൾ, ചങ്ങനാശേരി
10.വാഴൂർ ബ്ലോക്ക്: സെന്റ് ജോൺസ് ദ് ബാപ്റ്റിസ്റ്റ് ചർച്ച് പാരിഷ് ഹാൾ, നെടുംകുന്നം
11. കാഞ്ഞിരപ്പള്ളി ബ്ലോക്ക്: സെന്റ് ഡൊമിനിക് ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞിരപ്പളളി
നഗരസഭകൾ
1.
ചങ്ങനാശേരി: നഗരസഭാ ഹാൾ. 2.
കോട്ടയം: ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ, കോട്ടയം
3. വൈക്കം: നഗരസഭ കൗൺസിൽ ഹാൾ, വൈക്കം.
4.
ഏറ്റുമാനൂർ: എസ്എഫ്എസ് പബ്ലിക് സ്കൂൾ, ഏറ്റുമാനൂർ 5. ഈരാറ്റുപേട്ട: സെന്റ് ജോർജ് കോളജ്, അരുവിത്തുറ 6.
പാലാ: നഗരസഭാ കൗൺസിൽ ഹാൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

