കോട്ടയം ∙ ദേവലോകം മാർ ബസേലിയസ് പബ്ലിക് സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളും സ്കൂൾ വാർഷികവും കെ.ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ് സഭാ അധ്യക്ഷനും മാർ ബസേലിയസ് പബ്ലിക് സ്കൂൾ മാനേജരുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു.
ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ കായിക വിദ്യാഭ്യാസ പരിപാടികളും ജീവകാരുണ്യ പദ്ധതികളും നടപ്പാക്കും.
സമൂഹത്തിലെ ഭവന രഹിതർക്കായി വിഭാവനം ചെയ്യുന്ന സിൽവർ ജൂബിലി ഭവന ദാന പദ്ധതിയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. സിൽവർ ജൂബിലി ലോഗോ പ്രകാശനം ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ നിർവഹിച്ചു.
വ്യക്തിത്വ വികസനത്തിലും പഠനത്തിലും, കലാ കായിക രംഗത്തും മികവ് തെളിയിച്ച പന്ത്രണ്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്കൂൾ സെക്രട്ടറി പ്രഫ.ജേക്കബ് കുര്യൻ ഓണാട്ട്, അഡ്മിനിസ്ട്രേറ്റർ ഫാ.സജി യോഹന്നാൻ, പ്രിൻസിപ്പൽ നിനി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

